Image

ദൈവം ഭൂമിയില്‍ (രബീന്ദ്രാഥ് ടാഗോര്‍) - ഭാഷാന്തരം: ജോര്‍ജ് പുത്തന്‍ കുരിശ്

(ഭാഷാന്തരം: ജോര്‍ജ് പുത്തന്‍ കുരിശ്) Published on 07 February, 2020
ദൈവം ഭൂമിയില്‍ (രബീന്ദ്രാഥ് ടാഗോര്‍)               - ഭാഷാന്തരം: ജോര്‍ജ് പുത്തന്‍ കുരിശ്
ഈ ദേവാലയത്തിന്റെ വാതിലുകള്‍ എല്ലാം അടച്ചിട്ട്, ഈ 
എകാന്തതയില്‍ ഇരുന്ന് നിങ്ങള്‍ ആരെയാണ് ആരാധിക്കുന്നത്?
ഈ ജപവും, ഗാനാലാപനങ്ങളും, ജപമാലക്കുരുക്കളുടെ എണ്ണലുകളും വിട്ട്,
കണ്ണുകള്‍ തുറന്ന് നീ കാണുക , നിന്റെ ദൈവം ഇവിടെ ഇല്ലാ എന്ന്. 

അവന്‍ ഉറച്ച നിലങ്ങളെ ഉഴുന്നവരുടേയും, പാറകള്‍ 
പൊട്ടിച്ച് പാതകള്‍ ഉണ്ടാക്കുന്നവരുടേയും മദ്ധ്യേയാണ്. 
അവന്‍,വിയര്‍ത്തുകുളിച്ചും,വസ്ത്രങ്ങളില്‍ചെളിപിടിച്ചും പണിയുന്നവരോടൊപ്പമാണ്. നിങ്ങളുടെ വിശുദ്ധമായ 
മേലങ്കികളെ ദൂരെ കളഞ്ഞ് അവരെപ്പോലെ 
ആ പൊടിപടലങ്ങള്‍ നിറഞ്ഞ മണ്ണിലേക്ക് ഇറങ്ങി വരു. 

വിമോചനം! എവിടെ ഈ വിമോചനത്തെ കണ്ടെത്താന്‍ കഴിയും? 
നമ്മളുടെ യജമാനന്‍, സന്തോഷത്തോടെ,  സൃഷ്ടിയുടെ 
എല്ലാ ബന്ധനങ്ങളേയും വഹിക്കുന്നു
അവന്‍ നമ്മളുമായി എന്നും ബന്ധിതനാണ്.

നിന്റെ ആരാധന പുഷ്പങ്ങളേയും, സുഗന്ധദ്രവ്യങ്ങളേയും വലിച്ചെറിഞ്ഞ്
നിന്റെ ധ്യാനത്തില്‍ നിന്ന് നീ പുറത്ത് വരിക.
നിന്റെ വസ്ത്രങ്ങളില്‍ കറപുരണ്ടാലും അത് കീറിപറിഞ്ഞാലും 
എന്ത് നഷ്ടമാണത് നിനക്ക വരുത്താന്‍ പോകുന്നത്?
അവനെ കാണുകയും   കഠിനാദ്ധ്വാനത്തിലും 
കഷ്ടപ്പാടിലും നീ അവനോടൊപ്പം നില്ക്കുകയും ചെയ്യുക.
 
LEAVE this chanting and singing and telling of beads! Whom dost thou worship in this lonely dark corner of a temple with doors all shut? Open thine eyes and see thy God is not before thee!   1
  He is there where the tiller is tilling the hard ground and where the path maker is breaking stones. He is with them in sun and in shower, and his garment is covered with dust. Put off thy holy mantle and even like him come down on the dusty soil!   2
  Deliverance? Where is this deliverance to be found? Our master himself has joyfully taken upon him the bonds of creation; he is bound with us all forever.   3
  Come out of thy meditations and leave aside thy flowers and incense! What harm is there if thy clothes become tattered and stained? Meet him and stand by him in toil and in sweat of thy brow.   

ദൈവം ഭൂമിയില്‍ (രബീന്ദ്രാഥ് ടാഗോര്‍)               - ഭാഷാന്തരം: ജോര്‍ജ് പുത്തന്‍ കുരിശ്
Join WhatsApp News
ആരും തൊഴാത്ത ദൈവങ്ങള്‍ 2020-02-07 07:09:03
ആരും തൊഴാത്ത, ആരും തിരിഞ്ഞു നോക്കാത്ത ദൈവങ്ങള്‍ ഇ ഭൂമിയില്‍ പണ്ടേ ഉണ്ടായിരുന്നു. അദ്ധ്വാനിക്കുന്ന ഇ ദൈവങ്ങള്‍ തൂങ്ങി മരിക്കുന്നു, അവരെ ചൂഷണം ചെയ്യുന്നവര്‍ അല്ലേ ആദ്യം അത്മഹത്യ ചെയ്യേണ്ടത്! Every drop of the Sweat of the Farmer is precious than Kohinoor. Once that Sweat is gone, the humans will perish and that is why the Farmer is the god. All hard-working humans are gods; the gods who sacrifice their work for the humans. And there are lazy devils who exploit the working gods covered in rich clothes. Those gods and devils were here on this earth long ago. Once we realize those gods be one; I and YOU be the one. Cast out the devils from our society, then we can create a heaven in this earth, But it is a mass effort; so don't wait for the Mass to react, Cast the Devil in you & become a god and enjoy Paradise everyday.- andrew *** Kohinoor-The Koh-i-Noor (/ˌkoʊɪˈnʊər/; lit. "Mountain of light"), also spelt Kohinoor and Koh-i-Nur, is one of the largest cut diamonds in the world, weighing 105.6 carats (21.12 g). It is part of the British Crown Jewels. -Wikipedia. ** Mass= large number of people.
യേശു 2020-02-07 11:11:02
എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു. അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു? ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു? നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും. രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും. പക്ഷെ എന്ത് ചെയ്യാം, ഫ്രാങ്കിളിൻ ബില്ലിഗ്രഹമിനോ , ജെറി ഫാൽവെൽ ജൂനിയറിനോ , പിന്നെ എന്നെ കുറിച്ച് തമ്പേറ് കൊട്ടി പ്രാർത്ഥിച്ചു നടക്കുന്നവർക്കോ ഇത് മനസിലാകില്ല . ഇനി ഒരിക്കൽ കൂടി ചാട്ടവാർ എന്നെകൊണ്ടു എടുപ്പിക്കരുത് . അതുകൊണ്ട് അമ്പലോം, പള്ളിയും, മോസ്ക്കും ഒക്കെ വിട്ട് എല്ലു മുറിയെ പണിത് പല്ലു മുറിയെ തിന്നാൻ നോക്ക് . ഞാൻ നിങ്ങൾ തിരയുന്നിടത്തില്ല. നിങ്ങൾ വെറുക്കുനന്നവരുടെ കൂടെയുണ്ട് .
Sudhir Panikkaveetil 2020-02-07 19:15:14
രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാജ്ഞലിയിൽ (പതിനൊന്നമാത്തെ ശ്ലോകം) നിന്ന് എന്നുകൂടി എഴുതാമായിരുന്നു. ശ്രീ ജോർജ് പുത്തെന്കുരിശ്ശ് ഇതിനുമുമ്പും ഇംഗളീഷ് കവിതകൾ പരിഭാഷ ചെയ്തിട്ടുണ്ട്. സ്വയം ഒരു കവിയായ അദ്ദേഹത്തിന്റെ കാവ്യ പരിഭാഷകൾ ആസ്വാദകരങ്ങളാകുന്നു.
Anthappan 2020-02-07 22:02:46
From an atheist's desk 1 When one person is delusional, it’s called insanity. When many people are delusional, they call it religion. 2 Thank God I’m an Atheist. 3 They told me to use the brain God gave me. I did. Now I’m an Atheist. Ironic, isn’t it? 4 Science adjusts its views based on what’s observed. Faith is the denial of observation so that belief can be preserved. – Tim Minchin 5. If your religion requires you to hate someone, you need a new religion. 6. Is God willing to prevent evil, but not able? Then he is not omnipotent. Is he able, but not willing? Then he is malevolent. Is he both able, and willing? Then whence cometh evil? Is he neight able nor willing? Then why call him God? – Epicurus
ഫാസിസവും ദൈവങ്ങളും 2020-02-08 07:56:54
തെറ്റും ശരിയും തിരിച്ചറിയാൻ ഉള്ള ശക്തിയും കള്ളവും സത്യവും തിരിച്ചറിയാൻ ഉള്ള കഴിവും മനുഷർക്ക് നഷ്ടപെടുന്ന അവസ്ഥ ആണ് ഫാസിസം. ഫാസിസത്തിന് ഒറ്റക്ക് നിലനിൽക്കാൻ സാധിക്കില്ല, കപട വിശ്വസം, കപട മതം, കപട രാജ്യ സ്നേഹം, ചിന്തിക്കാൻ മടിയുള്ള ജനത, അന്ധ വിശ്വസം സത്യവും ശാസ്ത്രവും ആണ് എന്ന് കരുതുന്ന മൂഡ ജനം, ഇവരെ കണ്ണുകെട്ടി നയിക്കുന്ന പുരോഹിതരും രാഷ്ട്രീയക്കാരും - ഇങ്ങനെയുള്ള പല ഘടകങ്ങൾ ആണ് ഫാസിസത്തെ ജനിപ്പിക്കുന്നതും നിലനിർത്തുന്നതും. ഫാസിസത്തിൽ നിന്ന് പീഡനം അനുഭവിക്കുന്ന ജനതയെ മോചിപ്പിക്കാൻ ഇന്നേവരെ ഒരു ദൈവങ്ങളും മിനക്കെട്ടിട്ടില്ല. മാനുഷർ സ്രിഷ്ടിച്ച ദൈവങ്ങൾക്കു ശക്തി ഇല്ലാത്തതോ അതോ അവ ഇല്ലാത്തതോ? ഫാസിസ്റ്റുകളുടെ കള്‍ട്ട് നേതാവ് അല്ലേ ദൈവങ്ങളെക്കാള്‍ ശക്തിമാന്‍ !- -andrew
ഭരണഘടന കീറി 2020-02-08 07:37:16
അമേരിക്കയുടെ ഭരണഘടന രിപപ്ലികന്‍ പാര്‍ടി വലിച്ചു കീറി. ജനങ്ങളെ വലിച്ചു കീറി വര്‍ഗീയം വിതച്ചു. കുഞ്ഞുങ്ങളെ അവരുടെ തള്ളമാരില്‍ നിന്നും വലിച്ചു കീറി- എവിടെ ദൈവം?
ദൈവം ആകാന്‍ കുറുക്കുവഴി 2020-02-08 20:35:03
Who wants to be a god? It is very easy. Use this simple logic. You know people pray to god for fulfilling simple needs to impossible ones. Find a simple prayer like a hungry person praying for food. Give that person some food. Then you become a god. You all know gods won’t answer prayers and so there is no competition for you. Give food to those who pray to god for food, then you become the god. If you have a humanitarian attitude, you can find out the need of the other; you don’t need supernatural powers to realize the need of others. If you can, do what you can. Fulfil the prayer of the needy; then you become a god.- andrew
വയലാർ 2020-02-08 22:49:10
കനകം മൂലം ദുഃഖം കാമിനി മൂലം ദുഃഖം കണ്ണില്ലാഞ്ഞിട്ടും ദുഃഖം കണ്ണുണ്ടായിട്ടും ദുഃഖം ദുഃഖമയം ദുഃഖമയം ദുഃഖമയം ജീവിതം സ്വർഗ്ഗം മറ്റൊരു രാജ്യത്തുണ്ടെന്നു സ്വപ്നം കാണുന്നവരേ - വെറുതേ സ്വപ്നം കാണുന്നവരേ ഇവിടെത്തന്നെ സ്വർഗവും നരകവും ഇവിടെത്തന്നെ രണ്ടും കണ്ടിട്ടുള്ളവരല്ലോ തെണ്ടികൾ ഞങ്ങൾ (കനകം മൂലം..) കന്യാകുമാരിയും കാശ്മീരും കണ്ണുപൊട്ടന്നൊരുപോലെ കർത്താവും അള്ളാവും അയ്യപ്പനും കണ്ണുപൊട്ടന്നൊരുപോലെ കണ്ണുപൊട്ടന്നൊരുപോലെ ഈശ്വരൻ മറ്റൊരു ലോകത്താണെന്ന് വിശ്വസിക്കുന്നവരേ - വെറുതേ വിശ്വസിക്കുന്നവരേ ഇവിടെത്തന്നെ ദൈവവും ചെകുത്താനും ഇവിടെത്തന്നെ രണ്ടും കണ്ടിട്ടുള്ളവരല്ലോ തെണ്ടികൾ ഞങ്ങൾ കനകം മൂലം ദുഃഖം കാമിനി മൂലം ദുഃഖം കണ്ണില്ലാഞ്ഞിട്ടും ദുഃഖം കണ്ണുണ്ടായിട്ടും ദുഃഖം ദുഃഖമയം ദുഃഖമയം ദുഃഖമയം ജീവിതം ദുഃഖമയം ദുഃഖമയം ദുഃഖമയം ജീവിതം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക