Image

അന്നൊരു സന്ധ്യയില്‍… (ജോര്‍ജ് പുത്തന്‍കുരിശ്)

ജോര്‍ജ് പുത്തന്‍കുരിശ് Published on 12 February, 2020
അന്നൊരു സന്ധ്യയില്‍… (ജോര്‍ജ് പുത്തന്‍കുരിശ്)
അന്നൊരു സന്ധ്യയില്‍ നിന്‍ മിഴിക്കുള്ളില്‍ ഞാന്‍
കന്നി നിലാവൊളി കണ്ടു
അന്നെന്റെ മാനസ സാഗരമാകവേ 
നന്നാ ഇളകി മറിഞ്ഞു.
എത്തിപ്പിടിക്കുവാന്‍ വെമ്പി നീ മാഞ്ഞപ്പോള്‍
ഹൃത്തടം നൊന്തു പിടഞ്ഞു.
എന്നും മനസ്സിന്റെ തീരത്തിതുവിധം
ചിന്നിച്ചിതറുന്നു മോഹം . 

പൊട്ടി നുറുങ്ങിയ മോഹം പെറുക്കി നാം
ഒട്ടിച്ചു ചേര്‍ത്തവ വയ്ക്കും 
മറ്റാരും കാണാത്ത ലോകത്ത് പോയിട്ട് 
ഒറ്റയ്ക്കതിനെ തലോടും

ഇല്ലിനി നീ എന്നെ മാടാവിളിക്കേണ്ട
ഇല്ല വരില്ലിനിയൊട്ടും
കല്പനകൊണ്ടു ഞാന്‍ തീര്‍ത്തൊരു ലോകത്ത് 
ഇല്ല കളങ്കമൊരല്പം

ഇല്ലിവിടെയെങ്ങും മത്സരയോട്ടങ്ങള്‍
ഇല്ലില്ല ചതിയൊരല്‌പോം
മുത്തിക്കുടിയ്ക്കുവാന്‍ ദാഹിച്ചുമോഹിച്ചു
എത്രയോ ദൂരം ഞാന്‍ ഓടി

മോഹമുണര്‍ത്തിയ പാതയിലൂടെ ഞാന്‍
ദാഹജലത്തിനായോടി
ഇല്ലിനിമോഹമെ നിന്നെപ്പുണരുവാന്‍
എല്ലാം വെറും മരുപ്പച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക