Image

മഴ (കവിത: ദീപ ബിബീഷ്)

ദീപ ബിബീഷ് Published on 08 July, 2020
മഴ (കവിത: ദീപ ബിബീഷ്)
കാര്‍മുകില്‍മന്നന്റെ തടവറയില്‍
കാലങ്ങളായവള്‍ കാത്തിരുന്നു
കദനങ്ങളങ്ങനെ കൂടുകൂട്ടി, കരള്‍
വിങ്ങിയവള്‍ മഴത്തുള്ളികളായ്

തൂവെള്ള നൂലിഴത്താരുപോലെ
മെല്ലപ്പതിച്ചവളൂഴിയിലായ്
ഒരു ചെറുശീല്‍ക്കാരവേഗത്തിലും
പവനന്‍ പതിവുപോലാഗമിച്ചു

മെല്ലെയവളുടെ ഭാവം മാറി, 
ആര്‍ത്തലച്ചെത്തുമൊരംഗനയായ് 
നിറഞ്ഞു കവിഞ്ഞു ജലാശയങ്ങള്‍
നിലമെല്ലാം കാണാക്കയങ്ങളായി

പൊട്ടിക്കരച്ചിലൊരു വിങ്ങലായി
പിന്‍തിരിഞ്ഞവളതാ യാത്രയായി
ഇറ്റിറ്റു വീഴുന്നതാ ജലകണികകള്‍
മുറ്റത്തെ മാവിലത്തുമ്പിലായി.....

മഴ (കവിത: ദീപ ബിബീഷ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക