Image

മാത്യൂ ജോണിന്റെ പുസ്തകം: പ്രാര്‍ത്ഥനയും പ്രവർത്തിയും തമ്മിലുള്ള പൊരുത്തക്കേടിലേക്ക് (പി ഡി ജോര്‍ജ് നടവയല്‍)

പി ഡി ജോര്‍ജ് നടവയല്‍ Published on 04 January, 2021
 മാത്യൂ ജോണിന്റെ പുസ്തകം:  പ്രാര്‍ത്ഥനയും പ്രവർത്തിയും തമ്മിലുള്ള പൊരുത്തക്കേടിലേക്ക്  (പി ഡി ജോര്‍ജ് നടവയല്‍)
2020 ലെ മഹാമാരിക്കാലത്ത്, സ്വയ വിശകലനത്തിലേക്ക് ഊളിയിടുവാന്‍, ഏറെപ്പേര്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. വിശകലനങ്ങളുടെ ഏകാന്ത നടപ്പാതയില്‍, പ്രകൃതിയോട് വര്‍ത്തമാനം പറഞ്ഞ്, പദമൂന്നുമ്പോള്‍, ഓരോരോ അപഗ്രഥനങ്ങള്‍, അവരുടെ മനക്കാതിലിരമ്പും. ആ വിളിയില്‍ ഉപവിഷ്ടനാകവേ, മാത്യൂ ജോണ്‍ എന്ന 'റിട്ടയേഡ് ഹെല്‍ത്ത് ഫസിലിററ്റി ക്വാളിറ്റി എക്‌സാമിനര്‍ക്ക്', പ്രാര്‍ത്ഥനയും പ്രവൃത്തിയും തമ്മിലുള്ള 'ക്വാളിറ്റിമാച്ചിനെക്കുറിച്ച്', ധ്യാനാന്വിതനാകുവാന്‍ കഴിഞ്ഞതിന്റെ സംഭാവനയാണ്,  ''ദ് ലോഡ്‌സ് പ്രെയര്‍, ലിവ് ഇറ്റ്, ഓര്‍ ക്വിറ്റ് സേയിങ്ങ് ഇറ്റ്' എന്ന ഇംഗ്ലീഷ് 
പുസ്തകം. ഈ പുസ്തകം അഭിനന്ദനമര്‍ഹിക്കുന്നൂ എന്നാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും,  ബിഷപ്  മാര്‍ റാഫേല്‍ തട്ടിലും അഭിപ്രായപ്പെട്ടിട്ടുള്ളത്.

മാത്യൂ ജോണിന്റെ ' ദ് ലോഡ്‌സ് പ്രെയര്‍' എന്ന പുസ്തകം, 'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥനയുടെ അര്‍ത്ഥത്തെക്കുറിച്ച്, നന്നായി മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും വേണ്ടിയുള്ളതാണ് , എന്നാണ്,  മുഖവുരയില്‍ പറയുന്നത്. സെയ്ന്റ് തോമസ് അക്വിനാസ്സോ, ഹിപ്പോയിലെ സെയ്ന്റ് അഗസ്റ്റിനോ,  ഇക്കാലത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍, ഇപ്പോഴത്തെ ലോകത്തിനായുള്ള 'കര്‍ത്താവിന്റെ പ്രാര്‍ത്ഥനയെ', അവര്‍ വ്യാഖ്യാനിക്കാവുന്നത് എങ്ങനെയായിരിക്കാം, എന്ന ചിന്തയിലാണ്,  
മാത്യൂ ജോണ്‍,  ' ദ് ലോഡ്‌സ് പ്രെയര്‍' എന്ന പുസ്തകം രചിച്ചിരിക്കുന്നത്. 

പ്രസ്തുത ഗ്രന്ഥത്തിലെ വിശകലന നിഗമനങ്ങളെ അപ്പാടെ ശരിയെന്ന് പറയാന്‍ അനുവാചകര്‍ തയ്യാറാകുകയോ തയ്യാറാകാതിരിക്കുകയോ ചെയ്യാം. 

ചുറ്റുവട്ടത്തു കാണുന്ന,  വിശ്വാസ്സികളുടെയും ആത്മീയ നേതൃത്വങ്ങളുടെയും, പ്രാര്‍ത്ഥനാ ജീവിതവും പ്രവൃത്തി ജീവതവും തമ്മിലുള്ള,  പൊരുത്തക്കേടുകളുടെ പ്രഹേളികകളിലും; സ്വന്ത യുക്തികളിലും; അടിസ്ഥാനമിട്ട്; ദൈവശാസ്ത്ര മേഖലയില്‍ അവഗാഹമാര്‍ജ്ജിക്കുവാന്‍, തിയോളജി പാഠശാലയില്‍ അഭ്യസ്സനം നിര്‍വഹിക്കാത്ത ഒരു 'ലേമാന്‍' എന്ന നിലയില്‍;  പടുത്തുയര്‍ത്തിയ, മാത്യൂ ജോണിന്റെ,  ''ദ് ലോഡ്‌സ് പ്രെയര്‍, ലിവ് ഇറ്റ് ഓര്‍ ക്വിറ്റ് സേയിങ്ങ് ഇറ്റ് ' എന്ന പുസ്തകം, അന്വേഷണബുദ്ധിയുടെ ആവിഷ്‌ക്കാരമെന്ന പ്രസക്തിയില്‍, ഇടം നേടുന്നു.

പുസ്തകമുഖവുരയില്‍ പറയുന്നതിങ്ങനെയാണ് : ''സ്വര്‍ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥന, ക്രിസ്ത്യാനികള്‍ക്ക് മാത്രമല്ല, മുഴുവന്‍ മനുഷ്യവര്‍ഗത്തിനും വേണ്ടിയുള്ളതാണ്. ഈ പ്രാര്‍ത്ഥന, ക്രിസ്തുമതത്തില്‍ മാത്രം ഒതുങ്ങുന്നതല്ലാത്തതിനാല്‍, ഏവര്‍ക്കും പ്രാര്‍ത്ഥിക്കാനും, അതനുസ്സരിച്ച് ജീവിക്കാനും, സഹായകമാകുന്ന, ഒരു സാര്‍വത്രിക പ്രാര്‍ത്ഥനയാണ്. ക്രിസ്തു പഠിപ്പിച്ച  പ്രാര്‍ത്ഥനയുടെ അര്‍ത്ഥവും,  ആ പ്രാര്‍ത്ഥന ജപിക്കുന്നവരുടെ ജീവിത രീതിയും തമ്മിലുള്ള,  ഭയാനകമായ വ്യത്യാസം, ഗ്രന്ഥകര്‍ത്താവ് നിരീക്ഷിക്കുന്നു എന്നതാണ്, 'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥനയുടെ വ്യാഖ്യാനവുമായി, രംഗത്തു വരാനുള്ള പ്രചോദനം. ഒന്നുകില്‍, 'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥന ജപിക്കുന്നവര്‍ക്ക്, പ്രാര്‍ത്ഥനയുടെ അര്‍ത്ഥം അറിയില്ല;  അല്ലെങ്കില്‍, അര്‍ത്ഥമില്ലാത്ത അധര വ്യായാമമായി, അവര്‍ക്ക്, അത്, പരിണമിച്ചിരിക്കുന്നു. പ്രാര്‍ത്ഥനയും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തക്കേടിലൂടെ,  കര്‍ത്താവിനെ നിന്ദിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍, ഈ പുസ്തകം,  വായനക്കാരന് പ്രേരണയായേക്കാം''. ''മാത്രമല്ല, ഇത് ഏതെങ്കിലും ഗ്രൂപ്പിന്റെയോ, മതത്തിന്റെയോ, മതസംഘടനയുടെയോ, ഉപദേശങ്ങളെ  പ്രതിനിധീകരിക്കുന്നില്ല.  അതിനാല്‍ വായനക്കാര്‍ ഈ പുസ്തകം വായിക്കുമ്പോള്‍ അവരുടെ വിവേചനാധികാരം ഉപയോഗിക്കണം.  ഈ പുസ്തകത്തിനായി ചിന്താശേഷിയും ആത്മപരിശോധനയും ശുപാര്‍ശ ചെയ്യുന്നു''. ഗ്രന്ഥാമുഖം പ്രസ്താവിക്കുന്നതങ്ങനെയാണ്.

സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥ്‌നയിലെ ഏഴു ഭാഗങ്ങളെയും വിചിന്തനം ചെയ്താണ് ഗ്രന്ഥ രചന പുരോഗമിക്കുന്നത്.

രചനാന്ത്യത്തില്‍ ഇങ്ങനെ പറയുന്നുമുണ്ട്: ''മരണശേഷം ഒന്നുമില്ലെന്ന് വിശ്വസിച്ച ഒരു ദൈവശാസ്ത്രജ്ഞനും നിരീശ്വരവാദിയും തമ്മിലുള്ള സംഭാഷണം നോക്കാം. മതത്തിലും ദൈവത്തിലും വിശ്വസിക്കേണ്ടതിന്റെ ആവശ്യകത നിരീശ്വരവാദിയെ ബോധ്യപ്പെടുത്താന്‍ ദൈവശാസ്ത്രജ്ഞന്‍ ശ്രമിച്ചുകൊണ്ടിരുന്നു, നിരീശ്വരവാദി മറുപടി പറഞ്ഞു ''ഒരു ജീവിതം മാത്രമേയുള്ളൂ, ഈ ജീവിതം പൂര്‍ണ്ണമായും ആസ്വദിക്കാന്‍ ധാരാളം അവസരങ്ങളുണ്ട്. അതിനാല്‍ എനിക്ക് കഴിയുന്നിടത്തെല്ലാം ഞാന്‍ എന്റെ ജീവിതം പൂര്‍ണ്ണമായും ആസ്വദിക്കുന്നു. 

ചില സമയങ്ങളില്‍, ഞാന്‍ വളരെ നല്ല കാര്യങ്ങളും ചെറിയ തോതിലൊക്കെ ചെയ്യുന്നു.  അതിനാല്‍ മരണാനന്തര ജീവിതം ഉണ്ടെങ്കില്‍, ഈ ജീവിതത്തില്‍ ഞാന്‍ ചെയ്ത ചെറിയ നല്ല കാര്യങ്ങള്‍ കാണിച്ച്, ദൈവവുമായി എനിക്ക് ചര്‍ച്ച ചെയ്യാന്‍ കഴിയും. ദൈവം ഉണ്ടെങ്കില്‍, അവന്‍ നീതിമാനായതിനാല്‍, എന്നെ നരകത്തിലേക്ക് എറിയാന്‍, അവന് ബുദ്ധിമുട്ടായിരിക്കും.  അതിനാല്‍, ഞാന്‍ ഈ ജീവിതം പൂര്‍ണ്ണമായും ആസ്വദിക്കും. മുങ്ങിമരിക്കുന്ന മനുഷ്യന് വൈക്കോല്‍ തുരുമ്പ് ആശ്രയമാകുമെന്ന തത്വം പാലിച്ച്,  ഞാന്‍, എന്റെ ഏതാനും സദ് പ്രവൃത്തികളാകുന്ന വൈക്കോല്‍, എന്റെ കൈയില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. അതുവഴി, മരണാനന്തരം ഒരു ജീവിതമുണ്ടെങ്കില്‍, എനിക്ക്, അത്,  ഉപയോഗിക്കാന്‍ കഴിയും. മിഥ്യാധാരണ നല്‍കിയ, നിങ്ങളുടെ മതപ്രകാരമാണ്, ദൈവശാസ്ത്രജ്ഞനായ  നിങ്ങള്‍ ജീവിക്കുന്നത്. മരണശേഷം ഒന്നുമില്ലെങ്കില്‍, മരണത്തെത്തുടര്‍ന്ന് സന്തോഷകരമായ ഒരു സ്വര്‍ഗമില്ലെങ്കില്‍, ദൈവശാസ്ത്രജ്ഞാ,  നിങ്ങള്‍, ഏറ്റവും വലിയ വിഡ്ഡിയാണ്.''

ദൈവശാസ്ത്രജ്ഞന്‍ നിരീശ്വരവാദിയോടു പറഞ്ഞു: ''ശരി, ദൈവശാസ്ത്രജ്ഞനായ ഞാന്‍, ബുദ്ധിപരമായി, ഏറ്റവും താഴെയാണ് എന്നതു സമ്മതിക്കുന്നു എന്നു വിചാരിക്കുക. ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരായി,  ബുദ്ധിയും വിവേകവുമുള്ളവരായി,  മരണാനന്തരം, ഒരു നിത്യജീവന്‍ പ്രതീക്ഷിച്ച്, മതങ്ങളുടെ മതിലുകള്‍ക്കുള്ളില്‍ ജീവിക്കുകയും മരിക്കുകയും ചെയ്ത, ദശലക്ഷക്കണക്കിന് മതസ്ഥാപകരും, മിസ്റ്റിക്കുകളും, വിശുദ്ധന്മാരും, രക്തസാക്ഷികളും, തത്ത്വചിന്തകരും, ദൈവശാസ്ത്രജ്ഞരും, ശാസ്ത്രജ്ഞരും, മനുഷ്യസ്നേഹികളും ഉണ്ട്.   

എന്നാല്‍, മരണാനന്തര നിത്യജീവനില്ലെങ്കില്‍, മരണാനന്തരം ഒന്നുമില്ലെങ്കില്‍, മതങ്ങളുടെ മതിലുകള്‍ക്കുള്ളില്‍ ജീവിക്കുകയും മരിക്കുകയും ചെയ്ത, ഈ അനന്തകോടി വ്യക്തികള്‍, ഏറ്റവും വലിയ വിഡ്ഡികളാണ്.  മുന്നിലെ ഏറ്റവും വലിയ വിഡ്ഡിയുടെ നേതൃത്വത്തിലുള്ള, അനന്ത കോടി മൈല്‍ നീളമുള്ള,  ഈ അനന്ത കോടി മര്‍ത്ത്യ വിഡ്ഡികളുടെ നീളന്‍ നിരയില്‍ നില്‍ക്കാന്‍ ഞാന്‍ ശങ്കിക്കുന്നില്ല. ഞാനാണ് ഏറ്റവും ചെറിയ വിഡ്ഡി, അതിനാല്‍ ഞാന്‍ വിഡ്ഡികളുടെ വരിയിലെ അവസാന വ്യക്തിയാകും. ആ നിരയിലെ എല്ലാവരിലും വച്ച് ഞാന്‍ ഏറ്റവും ചെറിയ വിഡ്ഢിയായതിനാല്‍ , ഞാന്‍ ഈ നിരയിലെ ഏറ്റവും ബുദ്ധിമാനായ വ്യക്തിയായിരിക്കും. മാത്രമല്ല, മരണാനന്തരം ഒരു ജീവിതവുമില്ലെങ്കിലും, യേശുവിന്റെ നേതൃത്വത്തിലുള്ള ആ വരിയില്‍ നില്‍ക്കുന്നത് ഒരു ബഹുമതിയായി ഞാന്‍ കരുതും.'

'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥന ഒരു ആന്റൈ ബയോട്ടിക് പോലെയാണെന്നാണ് മാത്യൂ ജോണ്‍ പറയുന്നത്. ആന്റൈ ബയോട്ടിക്, അണു ബാധക്കുള്ള പ്രതിവിധിയാകുന്നില്ലെങ്കില്‍ , അത് നിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കും. 

ആ തത്വം തന്നെയാണ്  'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥനയിലും ഫലത്തിലുള്ളത്. നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതുപോലെ ജീവിക്കാന്‍, നിങ്ങള്‍ ശ്രമിക്കുന്നില്ലെങ്കില്‍, കര്‍ത്താവിന്റെ പ്രാര്‍ത്ഥന ജപിക്കാതിരിക്കുന്നതാണ് നല്ലത്, കാരണം നിങ്ങളുടെ ആത്മാവിനെ രക്ഷിക്കുന്നതിനുപകരം അത് അപകടത്തിലാക്കും, എന്നാണ് മത്യൂ ജോണ്‍ 'ലോഡ്‌സ് പ്രെയര്‍' എന്ന രചനയിലൂടെ പറയാന്‍ ശ്രമിക്കുന്നത്.  
''ദൈവത്തിന്റെ അസ്തിത്വം, ആത്മാവിന്റെ അമര്‍ത്യത, മരണാനന്തര ജീവിതം, നരകം, സ്വര്‍ഗ്ഗം തുടങ്ങിയവ അജ്ഞാതവും പരിശോധിക്കാനാവാത്തതുമാണ്. എന്നിട്ടും അവയെല്ലാം സത്യവും യഥാര്‍ത്ഥവുമാണ് എന്ന കരുതലില്‍ വേണം നാം ജീവിക്കേണ്ടത്, ഒരു ഇന്‍ഷൂറന്‍സ് എടുക്കുന്നതു പോലെ'' എന്ന കാഴ്ച്ചപ്പാടിനും മത്യൂ ജോണ്‍ 'ലോഡ്‌സ് പ്രെയര്‍' എന്ന രചനയിലൂടെ ന്യായങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.  

വേറെ, ഏറെ വ്യാഖ്യാനങ്ങളും, പഠനങ്ങളും, ഈ ഗ്രന്ഥത്തില്‍, ഉട നീളം പരാമര്‍ശിച്ചിരിക്കുന്നു. യുക്തിഭദ്രമോ അല്ലയോ എന്ന്, നിരൂപകര്‍ക്ക് നിശ്ചയിക്കാന്‍, വാതായനങ്ങളുമുണ്ട്.
 മാത്യൂ ജോണിന്റെ പുസ്തകം:  പ്രാര്‍ത്ഥനയും പ്രവർത്തിയും തമ്മിലുള്ള പൊരുത്തക്കേടിലേക്ക്  (പി ഡി ജോര്‍ജ് നടവയല്‍) മാത്യൂ ജോണിന്റെ പുസ്തകം:  പ്രാര്‍ത്ഥനയും പ്രവർത്തിയും തമ്മിലുള്ള പൊരുത്തക്കേടിലേക്ക്  (പി ഡി ജോര്‍ജ് നടവയല്‍) മാത്യൂ ജോണിന്റെ പുസ്തകം:  പ്രാര്‍ത്ഥനയും പ്രവർത്തിയും തമ്മിലുള്ള പൊരുത്തക്കേടിലേക്ക്  (പി ഡി ജോര്‍ജ് നടവയല്‍) മാത്യൂ ജോണിന്റെ പുസ്തകം:  പ്രാര്‍ത്ഥനയും പ്രവർത്തിയും തമ്മിലുള്ള പൊരുത്തക്കേടിലേക്ക്  (പി ഡി ജോര്‍ജ് നടവയല്‍)
Join WhatsApp News
George Oalickal 2021-01-04 12:48:37
ശ്രീ മാത്യൂ ജോൺ രചിച്ച Lord’s Prayer: Live it or Quit saying it എന്ന പുസ്തകം ശ്രദ്ധയോടെ വായിച്ചു. ക്രിസ്‌ത്യാനികളുടെ ഏറ്റവും ഉൽക്കൃഷ്ട പ്രാർത്ഥനയായ സ്വർഗ്ഗസ്ഥനായ പിതാവെ എന്നു തുടങ്ങുന്ന പ്രാർത്ഥന എങ്ങനെ ചൊല്ലണം, അതു ചൊല്ലാൻ നമമൾ യോഗ്യരാണോ എന്നദ്ദേഹം ചോദിക്കുന്നു, അതോടൊപ്പം അതിലെ അർത്ഥതലങ്ങളെല്ലാം അപഗ്രഥിക്കുകയും ചെയ്യുന്നുണ്ട് ഗ്രന്ഥകാരന്‍. ലോകത്തിലെ ആകമാന മനുഷ്യകുലത്തിനും അനുയോജ്യമായ പ്രാർത്ഥനയാണിത്. ഒരു പ്രത്യേക ദൈവത്തിന്റെയോ ശക്തിയുടെയോ പേര് പറയുന്നില്ല എന്നാൽ ഇതിലെ അന്ത:സ്സത്തയെപ്പറ്റി ചിന്തിക്കുവാനും ധ്യാനിക്കുവാനും പ്രേരിപ്പിക്കുന്നുണ്ട്. മനസ്സിനെയും ചി ന്തകളെയും ദൈവത്തിലേക്കടുപ്പിക്കുന്നതാണല്ലോ പ്രാർത്ഥന, അതായത് ഒരു ആത്മപരിശോധന നടത്തുവാനും കലുഷിതമായ മനസ്സിനെ സാന്ത്വനപ്പെടുത്തുവാനുമുള്ള ഔഷധമാണ് പ്രാർത്ഥന. ഓരോ പ്രാർത്ഥനയും അർത്ഥം മനസ്സിലാക്കിയാണോ ചൊല്ലുന്നത് എന്ന്‌ ചോദിച്ചാൽ അല്ല എന്നായിരിക്കും ഉത്തരം. ഇതൊരു അനുഷ്‌ഠാനമാണ്, തലമുറകളായുള്ള ആചാരത്തിന്റെയും ഭാഗമാണ്‌, എന്നിരുന്നാലും ഈകർമ്മം ചെയ്യുമ്പോൾ മനുഷ്യമനസ്സുകളെ കുറെ നേരത്തെക്കെങ്കിലും ആർദ്രമാക്കുവാനും ഈ പ്രപഞ്ചത്തെയെല്ലാം നിയന്ത്രിക്കുന്ന മറഞ്ഞിരിക്കുന്ന ശക്തിയിൽ അഭയം പ്രാപിച്ചാൽ എല്ലാ ജീവജാലങ്ങളെയും പരിപാലിക്കുമെന്നൊരു വിശ്വാസമാണ് പ്രാർത്ഥനകളുടെയെല്ലാം ആധാരം , അല്ലാതെ ഓരോ വാക്കുകളുടെയും അർത്ഥവ്യപ്തി മനസ്സിലാക്കിയാണ് പ്രാർത്ഥിക്കുന്നതെന്ന് ആത്മാർത്ഥമായി എത്ര പേർക്ക് പറയുവാൻ സാധിക്കും. നാമെല്ലാം പച്ചയായ മനുഷ്യരാണ് ബലഹീനരാണ്. പ്രാർത്ഥനയുടെ അർത്ഥം മനസ്സിലാക്കി പ്രാർത്ഥിക്കുകയും അത് പ്രാവർത്തികമാക്കുയും ചെയ്‌താൽ ഈ ലോകം തന്നെ സ്വർഗ്ഗതുല്യമാകും എന്നാൽ ഇതൊരു ഉട്ടോപ്യൻ ചിന്താഗതിയാണ്. സ്വർഗസ്ഥനായ പിതാവെ എന്ന പ്രാർത്ഥന ലളിതവും സരളവുമാണ്. ഏതൊരു പ്രാർത്ഥനയ്ക്കും ശ്രീ മാത്യൂ ജോൺ നൽകുന്ന നിർവചനം പോലെ അവരവരുടെ അറിവിന്റെ വ്യാപ്‌തിയനുസരിച്ച് നൽകുവാൻ സാധിക്കും എന്നാൽ ഈ ലോകം നിരക്ഷരരും വിദ്യാസമ്പന്നരും പണക്കാരനും പാവപ്പെട്ടവരും ചേർന്നതാണ് അവരുടെ ചിന്താഗതികൾക്ക് വ്യത്യാസമുണ്ട്. ഈ പ്രാർത്ഥനയിലെ അർത്ഥം ഗ്രഹിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയുന്നവർക്കു മാത്രമെ ആ പ്രാർത്ഥന ആത്മാർത്ഥമായി ചൊല്ലാൻ സാധിക്കുകയുള്ളു എന്നു പറഞ്ഞാൽ ഈ ലോകത്ത് ഈ പ്രാർത്ഥന ചൊല്ലാൻ യോഗ്യരായ ഒരു പക്ഷെ ആരും തന്നെ ഉണ്ടാകില്ല. ഗന്ഥകാരന്റെ ഈ വിഷയത്തിലുള്ള പാണ്‌ഡിത്യത്തിനും വിശദീകരണത്തിനും നന്ദി. ഇതൊരു അക്കാഡമിക് തലത്തിലുള്ള പുസ്തകമാണ്, എല്ലാ ഭാവൂകങ്ങളും..
രാജു തോമസ് 2021-01-04 15:58:59
ശ്രീ നടവയലിന്റെ ഗ്രന്ഥാവതരണം രണ്ടുവട്ടം വായിച്ചു. നന്ദി. പക്ഷേ, പുസ്തകത്തിന്റെ അവസാനത്തെ അദ്ധ്യായത്തിൽ പറയുന്ന ആ ഉപമ തള്ളിക്കളയുന്നു. ഒരു മതപണ്ഡിതനും ഒരു നിരീശ്വരനും വാദിക്കുന്നു, അവസാനം ഒന്നാമൻ പറയുന്നു: വിഡ്ഢികൾ എന്ന് നിങ്ങൾ വിളിക്കുന്ന കോടികോടി വിശ്വാസികളുടെ നീളൻനിരയിൽ ഒടുവിലായി ഞാൻ നിന്നോട്ടെ... it is specious, fallacious. ശ്രീ ഒലിക്കലിന്റെ നിരൂപണം മൂന്നുവട്ടം വായിച്ചു, ഇഷ്ടപ്പെട്ടു ; അതിനപ്പുറം ഇതേപ്പറ്റി എന്തെഴുതാൻ!
മണർകാട്പള്ളിയിലെ പ്രാർത്ഥന 2021-01-04 17:01:12
കർത്താവിന്റ്റെ പ്രാർത്ഥനക്ക് ശേഷം ഇന്നലെ മണർകാട് പള്ളിയില്‍ നടന്ന പ്രാർത്ഥന കൂടി ചൊല്ലുന്നത് നന്നായിരിക്കും.- മേരിക്കുട്ടി പുന്നൂസ്, മണർകാട്
Orthodox Viswasi 2021-01-04 18:32:50
മണർകാട്ടെ പ്രാർഥനയിൽ അതിശയിക്കാനൊന്നുമില്ല. രാജ്യത്തെ നിയമത്തെയും കോടതിവിധികളെയും പരസ്യമായി വെല്ലുവിളിക്കുകയും അതിനെതിരായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരുകൂട്ടം കുഞ്ഞാടുകൾ അതിനപ്രവും ചെയ്യും.അന്ധന്മാരാൽ നയിക്കപ്പെടുന്ന കുഞ്ഞാടുകളാണവർ.ഇതിനൊക്കെ ഒരു അറുതി വരണമെങ്കിൽ ഒരു മാർഗമേ ഉള്ളു.കോടതി വിധികളും 1934 ഭരണഘടനയും അംഗീകരിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുക.അതുണ്ടാകുന്നതുവരെ ഇതൊക്കെ ആവർത്തിച്ചുകൊണ്ടിരിക്കും
കോടതിക്ക് തെറ്റു പറ്റി 2021-01-04 18:40:07
രണ്ട് സഭ ആണെന്ന് അംഗീകരിക്കാനുള്ള ബോധം ഓർത്തഡോക്സുകാർക്ക് ഉണ്ടാവണം. കോടതിക്ക് രണ്ട് സഭയാണെന്ന് മനസിലായില്ല. അവിടെയാണ് കോടതിക്ക് തെറ്റു പറ്റിയത്. പാരമ്പര്യമായി പത്രോസിന്റെ പിന്തുടർച്ച അംഗീകരിക്കുന്ന കൃസ്ത്യാനികളും പുതുതായി രൂപം കൊണ്ട തോമ്മാ ശ്ലീഹായുടെ പിന്തുടർച്ച (സിംഹാസനം?) അംഗീകരിക്കുന്നവരും. ഇതെങ്ങനെ ഒന്നാകും? ഒരു ഭരണഘടനാ അംഗീകരിക്കും? കോടതി തെറ്റു തിരുത്തണം
ഓർത്തഡോക്സ് വിശ്വാസി 2021-01-05 17:55:24
പത്രോസ് സ്ളീഹായും തോമാസ്ളീഹായും ഒരേകാലഘട്ടത്തിൽ ജീവിച്ചിരുന്ന കർത്താവിന്റെ പ്രിയ ശിഷ്യന്മാർ ആണ്.സിംഹാസനം വാഗ്ദാനം ചെയ്തത് ഒരു സമയത്താണ്.പിന്നെ ഏതുവിധത്തിലാണ് ഒരാളുടെ സിംഹാസനം പുതിയതും വേറൊരാളുടെ സിംഹാസനം പഴയതും ആകുന്നത്.മലന്കര സഭ അന്തോക്യൻ സഭയുമായി ആദ്യമായി ബന്ധപ്പെടുന്നത് 1665 ൽ മാത്രമാണ്.മാർ ഗ്രീഗോറിയോസ്‌ ആണ് മലന്കരയിൽ കാലുകുത്തുന്ന ആദ്യ അന്തോക്യൻ മെത്രാൻ.അതിനുമുമ്പ് ഏതെന്കിലുമൊരു അന്തോക്യൻ മെത്രാൻ മലന്കരയിൽ വന്നതായി തെളിയിക്കാമോ?.ആദ്യമായി ഒരു പാത്രിയർക്കീസ് മലന്കരയിൽ വരുന്നത് 1875 ൽ ആണ്, പത്രോസ് ത്രിതിയൻ പാത്രിയർക്കീസ്.അതിനുമുമ്പ് ഏതെന്കിലും ഒരു പാത്രിയർക്കീസ്‌ മലന്കരയിൽ വന്നതായി തെളിയിക്കാമോ?.മലന്കരസഭയുടെ പള്ളികൾ ഒരുട്രസ്ററിന് കീഴിലാണ്.അർക്കുവേണമെന്കിലും ട്രസ്ററിൽലനിന്നും സ്വയം പിരിഞുപോകാം എന്നാൽ സ്വയം പിരിഞ്ഞുപോകുന്നവർക്ക് ട്രസ്ററിൽ പിന്നീട് അവകാശം ഉണ്ടായിരിക്കുന്നതല്ല.അതാണ് മലന്കരയിലെ വിഘടിതവിഭാഗത്തിന് പററിയ തിരിച്ചടി.മണർകാട്ടേതുപോലുള്ള സംഭവം വീണ്ടും ആവർത്തിയ്ക്കാതിരിക്കാൻ വ്യവസ്ഥാപിതമായ ഒരു ഭരണക്രമം പള്ളികളിലും സഭ മൊത്തത്തിലും ആവശ്യമാണ്.അതാണ് 1934 ഭരണഘടന.1958 മുതൽ 1972 വരെ എല്ലാവരും അംഗീകരിച്ച ഭരണഘടനയാണത്.അത് ഇപ്പോൾ അംഗീകരിക്കില്ല എന്നു പറയുന്നതിൽ എന്താണ് ന്യായം.
V.George 2021-01-06 02:37:55
WHY ARE WE WASTING OUR TIME READING THIS ORTHOPATHRI ADIPIDI? AS LONG THE POOR NURSE WIVES ARE WORKING ACHAYANS HAVE PLENTY OF MONEY. IF CERTAIN ACHAYANS LIKE PATHRI, SEND THEIR MONEY TO PATRIARCH. IF OTHERS LIKE ORTHO, SEND THEIR MONEY TO CATHOLICOSE. THUS WE CAN SOLVE THIS NASTY PROBLEM. THE SHAMELESS RED GOWN GUYS WANT ONLY YOUR MONEY. GIVE IT WHOMSOEVER YOU LIKE. DEAR GEORGE JOSEPH, YOUR EPAPER HAS A STANDARD. PLEASE DON'T LOOSE IT BY PUBLISHING THE ORTHOPATHRIMARTHOPENTI HOOPLA. THIS SENSELESS FIGHT WILL NEVER BE RESOLVED AS LONG AS PEOPLE WANT TO GO TO HEAVEN AND SIT ON THE LAP OF ABRAHAM, JACOB AND ISSAC!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക