Image

കാലം വിതുമ്പുന്നു (രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 27 April, 2021
കാലം വിതുമ്പുന്നു (രാജന്‍ കിണറ്റിങ്കര)

കഥകളും കവിതകളും
ട്രോളുകളും വിരിഞ്ഞത്
വേദനയുടെ
മുള്‍വേലിക്കിപ്പുറത്ത്
ഇരുന്നായിരുന്നു..

അപ്പുറം
മഷി തെളിയാത്തൊരു
കണ്ണീര്‍ പുഴ
കൂലംകുത്തി
ഒഴുകുന്നുണ്ട്

ബന്ധങ്ങള്‍,
സൗഹൃദങ്ങള്‍,
തൊഴില്‍, സമ്പാദ്യം
ആഴച്ചുഴികളില്‍
അപ്രത്യക്ഷമായ
വിലമതിക്കാനാവാത്ത
നഷ്ടങ്ങള്‍.....

രാത്രിയുടെ 
ആകാശപ്പരപ്പില്‍
ഉദിക്കുന്ന നക്ഷത്രങ്ങള്‍
ഭൂമിയിലെ 
ചിതക്കാറ്റേറ്റ്
കണ്ണുചിമ്മിനില്‍ക്കുന്നു
ആളൊഴിഞ്ഞ തെരുവില്‍
ജീവിച്ചു കൊതി തീരാത്ത
ആത്മാവുകള്‍...

തിരിച്ചൊഴുകാനാകാത്ത
പുഴപോലെ
അതിജീവനത്തിന്റെ
സഹന വഴികളില്‍
കാലം വിതുമ്പി നില്‍ക്കുന്നു
നഷ്ടപ്പെടലുകള്‍ക്ക്
മൂകസാക്ഷിയായ്


*രാജന്‍ കിണറ്റിങ്കര*



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക