Image

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

Published on 08 May, 2021
എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)
1. അമ്മതന്‍ ഓര്‍മ്മയിലെന്‍ ഹൃദയം തുടിക്കുമ്പോഴും
അമ്മിഞ്ഞപ്പാലിന്‍ സ്‌നേഹം എന്നില്‍ ഒഴുകുമ്പോഴും
ആശ്വാസമായെപ്പോഴുമെന്‍ കാതില്‍ അണയുമാ വിളി
അതു മാത്രമാണെനിക്കിനിയെന്നുമെന്നും ഓര്‍മ്മിക്കാന്‍

2. പൊക്കിള്‍ക്കൊടിയിലൂടെയെന്നില്‍ ജീവന്‍ പകര്‍ന്നതും
പരിശുദ്ധമായ വചനങ്ങള്‍ പഠിപ്പിച്ചതും
പാവനമായ ജീവിതത്തിന്‍ മാഹാത്മ്യത്തെ
പാലിക്കുവാന്‍ പ്രേരിപ്പിച്ചതും എന്നമ്മ

3. കാലത്തെ കണികണ്ടുണര്‍ന്നതെന്നമ്മയെ
കാലുതട്ടി വീഴാതെ നടത്തിച്ചതും എന്നമ്മ.
കോഴി തന്‍ കുഞ്ഞിനെ ചിറകിനുള്ളില്‍ കാക്കുംപോലെ
കാത്തു പാലിച്ചതും എന്നമ്മ.

4. ആരെയും ശത്രു ആക്കരുതെന്ന് പഠിപ്പിച്ചതെന്നയമ്മ
ആവുംവിധം സഹജരെ സഹായിക്കുവാന്‍ പ്രേരിപ്പിച്ചു
ആലോചനയിലെന്തും ചെയ്യുവാനുപദേശിച്ചു
അല്ലലൊഴിയുവാന്‍ ഈശ്വരധ്യാനം ശീലമാക്കിച്ചു.

5. ആലോചനയെല്ലാം പറഞ്ഞു തന്നിരുന്നെന്നമ്മ
അറ്റുപോകാതെ ബന്ധങ്ങള്‍  സൂക്ഷിച്ചിരുന്നെന്നമ്മ
അമ്മതന്‍ ഓര്‍മ്മയിലെന്‍ ഹൃദയം തുടിക്കുന്നിപ്പോള്‍
അതുമാത്രമാണെനിക്കിനിയെന്നുമെന്നും ഓര്‍മ്മിക്കുവാന്‍

* അമ്മയെക്കുറിച്ചുള്ള മകന്റെ ഓര്‍മ്മകള്‍


ഈ ലോകജീവിതത്തില്‍ പകരം വയ്ക്കാനാവാത്ത ഒരു ആത്മബന്ധമാണ് നമുക്ക് അമ്മയോടുള്ളത്. നമ്മള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുകയും ഓര്‍ക്കുകയും ചെയ്തിരുന്ന, ചെയ്യുന്ന വ്യക്തിയുമാണ് അമ്മ. 2013 മെയ് മാസം 11ാം തീയതി ഞായറാഴ്ച മാതൃദിനത്തില്‍ ഞങ്ങളെ വിട്ടുപോയ എന്റെ അമ്മയുടെ ഓര്‍മ്മയുടെ മുമ്പില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട്, എല്ലാ അമ്മമാര്‍ക്കുമായി ഈ കവിത സമര്‍പ്പിക്കുന്നു.

റ്റിറ്റി ചവണിക്കാമണ്ണില്‍

Join WhatsApp News
Easow Mathew 2021-05-08 14:02:10
A good son's memories of a great mother! Titi, this poetic presentation is really a touching tribute to all mothers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക