Image

എന്റെ വാലന്റൈന്‍ (ജി. പുത്തന്‍കുരിശ്)

Published on 11 February, 2022
എന്റെ വാലന്റൈന്‍ (ജി. പുത്തന്‍കുരിശ്)

സംഗീതം: ജോസി പുല്ലാട്
ഗാനാലാപനം:  മധുബാലകൃഷ്ണന്‍


നീലിമ പൂശിയ നിന്റെ മിഴികളില്‍ 
മിന്നി തിളങ്ങുവതന്തെ (2)
നെഞ്ചിന്റെയുള്ളില്‍ നീ കാത്തു സൂക്ഷിച്ചൊരു
പ്രേമത്തിന്‍ പൂങ്കതിര്‍ ചാര്‍ത്തോ (2)

നിന്റെ കവിള്‍ത്തടം ചോന്നു തുടുത്തുതോ
മന്മതന്‍ നിന്നെ മുകര്‍ന്നതോ (2)
കണ്ണിമ വെട്ടുമ്പോള്‍ കാതരെ നീയൊരു
മജ്ജുള മോഹന രുപം. (2)

മല്‍സഖി കാമിനി കാഞ്ചനചേലയില്‍
കണ്ണഞ്ചും സൗന്ദര്യ ശില്പം നീ (2)
നിത്യതാരുണ്യമേ എന്നെന്നും നിയെന്റെ
സ്വപ്നസരസിലെ ഹംസം. (2)
                    
നീലിമ പൂശിയ നിന്റെ മിഴികളില്‍ 
മിന്നി തിളങ്ങുവതന്തെ (2)
നെഞ്ചിന്റെയുള്ളില്‍ നീ കാത്തു സൂക്ഷിച്ചൊരു
പ്രേമത്തിന്‍ പൂങ്കതിര്‍ ചാര്‍ത്തോ
നീലിമ പൂശിയ നിന്റെ മിഴികളില്‍ 
മിന്നി തിളങ്ങുവതന്തെ.

https://youtu.be/M_-w7b2wD_w

 

Join WhatsApp News
പുനത്തെന്കുരിസ്? 2022-02-11 20:13:21
''പുനത്തെന്കുരിസ്''- ഇതെന്തൊരു സംഗതി?
Sudhir Panikkaveetil 2022-02-11 20:40:10
" Sorry it was a typo. Kindly read it as "പുത്തൻകുരിശ്
പ്രണയ ലേഖനം 2022-02-11 21:41:49
കുരിശ് കുരിശ് എന്നൊക്കെ കേട്ടിട്ടുണ്ട്. താമര കുരിശ്, ക്ലാവർ കുരിശ്, പേർഷ്യൻ കുരിശ്, കെട്ടിയോൻ കുരിശ് എന്നൊക്ക. പുനത്തിന് കുരിശ്. ഇതു എന്തൊരു കുരിശ്. പ്രണയ ലേഖനം ഇങ്ങനെയൊക്കെ എഴുതിയാൽ മതിയോ?
Sudhir Panikkaveetil 2022-02-11 16:42:24
. ശ്രീ പുനത്തെന്കുരിസ് തന്റെ കാമിനിയെ വർണ്ണിച്ചതൊക്കെ പ്രണയമൃതം ചേർത്താണ്. നന്നായിട്ടുണ്ട്. കൂടുതലായും കാമിനിയുടെ കവിളും മിഴികളുമാണ് കവിയെ ആകർഷിക്കുന്നത്. പാബ്ലോ നെരൂദ ഒരു കവിതയിൽ പ്രണയിനിയുടെ (കാമിനിയല്ല) പാദങ്ങളെ പ്രണയിക്കുന്നു .എന്നെഴുതിയിട്ടുണ്ട്. I love your feet only because they walked upon the earth and upon the wind and upon the waters, until they found me. കാരണം കവിയെ കണ്ടെത്തുംവരെ ഭൂമിയുടെ പ്രതലത്തിലും വായുവിലും, വെള്ളത്തിലുമൊക്കെ അവർ നടന്നിരുന്നു. ബൈബിളിൽ യഹോവ ഇങ്ങനെ ജോഷ്വായോട് പറയുന്നു നിങ്ങൾ ഉള്ളങ്കാൽ ചവിട്ടുന്ന സ്ഥലമൊക്കെ നിങ്ങൾക്ക് തന്നിരിക്കുന്നുവെന്നു. അപ്പോൾ കാൽ അനുഗ്രഹീത അവയവമാണു. പെണ്ണുങ്ങളുടെ കാൽ കവികളെ വല്ലാതെ ആകർഷിക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ ലളിത ഗാനം ഇങ്ങനെ " ആദ്യത്തെ നോട്ടത്തിൽ കാലടി കണ്ടു. പിന്നെയൊക്കെ അടുത്ത നോട്ടത്തിലാണ് കാണുന്നത്. വയലാർ എഴുതി "പുഷപാദുകം പുറത്തുവെച്ച് നീ നഗ്നപാദയായി അകത്തുവരു" പാദം എന്ന വാക്കിനു ചരണം എന്നും അർത്ഥമുണ്ട്. അപ്പോൾ നെരൂദ ഉദേശിച്ചത് പ്രണയിനിയുടെ ചരണങ്ങളാണോ കവിതയുടെ ചരണങ്ങളാണോ എന്ന് ചിന്തിക്കാം. എന്തായാലും അബ്രഹാം ഡള്ളാസിന്റെ അറിയിപ്പ് പ്രകാരം ടെക്സസ്സിൽ നിന്നും വാലന്റയിനെക്കുറിച്ച് കൂടുതൽ രചനകൾ ഉണ്ടാകട്ടെ. കാരണം ന്യുയോർക്കിൽ കിഴവന്മാർ ആണെന്നാണ് യുവാവായ അബ്രഹാം അറിയിക്കുന്നത്. കവിക്ക് നിത്യയൗവ്വനമാണെന്നു പാവം അറിയുന്നില്ല.
Priya 2022-02-12 17:10:38
Beautiful work Puthenkurish.
കാമസൂത്ര ദിനം 2022-02-12 19:29:08
ഇ വർഷംമുതൽ വാലൻറ്റയിൻ ഡെ ഇനിമുതൽ ഭാരതത്തിൽ ഉണ്ടാവില്ല. ഇനിമുതൽ ഫെബ്രുവരി 14 കാമസൂത്ര ദിനം എന്നായിരിക്കും. നമ്മുടെ കാമസൂത്രം യൂറോപ്യൻസ് കോപ്പി അടിച്ചതാണ്. - ചാണക്യൻ
Daniel Abraham 2022-02-12 20:43:27
Victimhood, racial identity, and conspiracism interact with Christian nationalism to lead to support for violence. “Many signs pointed to Christianity playing a role in 1/6 (e.g., rallies and signs with religious themes, prayers among those who breached the Capitol, etc.), but existing evidence suggests that mere Christianity or even Evangelicalism was likely an incomplete — if not inaccurate — explanation for the support for violence (both generally speaking and on 1/6, specifically).”
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക