Image

അവധി തീരുമ്പോള്‍ : (കവിത: രാജന്‍ കിണറ്റിങ്കര):

രാജന്‍ കിണറ്റിങ്കര Published on 10 June, 2022
 അവധി തീരുമ്പോള്‍ : (കവിത: രാജന്‍ കിണറ്റിങ്കര):

അവധിക്കാലം
തീര്‍ന്ന്
മടക്കയാത്രയുടെ
സന്ധ്യയില്‍
മാനം കറുത്തിരിക്കും

അമ്മയുടെ
കണ്ണുകളില്‍
ഒരു കാലവര്‍ഷം
പെയ്യാന്‍ 
വെമ്പി നില്‍ക്കും

മുറ്റത്തെ
നന്ത്യാര്‍വട്ടം
നനഞ്ഞൊട്ടി
ഇതള്‍ കൂമ്പി വിതുമ്പും

തൊടിയിലെ
തൊട്ടാവാടികള്‍
മെല്ലെ തലോടി
പറയും
വാടിയത്
പിണങ്ങിയിട്ടല്ലാട്ടോ

അടുത്ത വീട്ടിലെ
കുറുഞ്ഞി പൂച്ച
കാലില്‍ തൊട്ടുരുമ്മി
കരയും
ഇനി എന്നാ കാണാ?

പുഞ്ചപ്പാടവും
കായല്‍ തിട്ടകളും
മുഖം വീര്‍പ്പിച്ച് 
നില്‍ക്കും
രണ്ടിസം കൂടി
കഴിഞ്ഞ് പോയാല്‍ പോരേ?

അമ്മയുടെ
വിരലുകള്‍ പിടിച്ച്
യാത്ര പറയുമ്പോള്‍
കാലവര്‍ഷം
പേമാരിയായി പൊഴിയും

അത് മനസ്സില്‍
അരുവികള്‍
തീര്‍ക്കുമ്പോള്‍
മുന്നില്‍ യാത്രയുടെ
ചുടുവഴികള്‍
തിളച്ച് കിടക്കും...

യാത്ര
അതിജീവനത്തിന്റെ
കാണാച്ചുഴികള്‍ താണ്ടി
പ്രവാസ യാത്ര ..


രാജന്‍ കിണറ്റിങ്കര

Join WhatsApp News
Raju Thomas 2022-06-10 12:51:00
This is beautiful! (I am sure some commentators WILL rush to challenge me to explain. First read the poem again, and you might well feel like/wish that you wrote it yourself.)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക