Image

സ്വതന്ത്ര മാധ്യമപ്രവർത്തകർ എന്നും പ്രതിപക്ഷത്ത്  (ജെ.എസ്. അടൂർ)

Published on 24 July, 2022
സ്വതന്ത്ര മാധ്യമപ്രവർത്തകർ എന്നും പ്രതിപക്ഷത്ത്  (ജെ.എസ്. അടൂർ)

സ്വതന്ത്ര മാധ്യമപ്രവർത്തകർ എന്നും പ്രതിപക്ഷത്താണ്
സ്വതന്ത്ര മാധ്യമങ്ങളും സ്വതന്ത്ര മാധ്യമ പ്രവർത്തനവും കോർപ്പറേറ്റ് മാധ്യമ ബിസിനസിൽ വിരളമാണ്.
എന്തായാലും  അല്പമെങ്കിലും മാധ്യമധർമ്മമുള്ള മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും അധികാരഅപ്പൻമാരുടെ വാലാട്ടികളാകില്ല.
അധികാര അഹങ്കാരങ്ങളുടെ പ്രതിപക്ഷത്തായിരുന്നു മാധ്യമധർമ്മ ബോധമുള്ള മാധ്യമ പ്രവർത്തകർ.വിമർശിക്കുമ്പോൾ പോലും മിതത്വം ആവശ്യമാണ് എന്നാണ് എന്റെ നിലപാട്. വാക്കുകൾ ഏറ്റവും ശ്രദ്ധയോടയും കരുതലോടെയും ഉപയോഗിക്കേണ്ടയൊന്നാണ് മാധ്യമപ്രവർത്തനം.
അധികാര അഹങ്കാരങ്ങളുടെയും അധിക പറ്റുകളുടെയും പ്രതിപക്ഷത്തു ഏകദേശം മുപ്പതു ശതമാനം മാധ്യമ പ്രവർത്തകർ ഈ രാജ്യത്തു അവിടെയും ഇവിടെയുമൊക്കെ ഉണ്ടായത് കൊണ്ടാണ് ഇപ്പോഴും അവിടെയും ഇവിടെയുമൊക്കെ അല്പമെങ്കിലും ജനായത്ത പരിസരമുള്ളത്. അവരെ കോർപ്പറേറ്റ് ബിസിനസ്സിന് തള്ളിക്കളയാൻ സാധിക്കാത്തത് വായനക്കാരും കാഴ്ചക്കാരും ഇല്ലെങ്കിൽ പിന്നെ മാധ്യമ ബിസിനസ് ഇല്ല എന്നത് കൊണ്ടാണ്.
വിനു വി ജോണും  സിന്ധു സൂര്യകുമാറും ജിമ്മിയും ഷാജഹാനുമൊന്നുമില്ലാത്ത ഏഷ്യനെറ്റിനു കാഴ്ചക്കാരും വരുമാനവും കുറയും എന്ന് ഏഷ്യാനെറ്റ് ബിസിനസ് നടത്തുന്നവർക്കറിയാം.
ഭരണ അധികാര അധികപറ്റുകളുടെയും അഹങ്കാരങ്ങളുടെയും അധികാര ദുർവിനിയോഗങ്ങളുടെയും പ്രതിപക്ഷത്തായിരുന്നു  വിനു വി ജോൺ. അയാൾ യാതൊരു ദാഷണ്യവും ഇല്ലാതെ ചിലത് പച്ചക്കു നേരെ ചൊവ്വേ വിളിച്ചു പറയും.
 കാരണം അയാൾക്ക് അധികാരത്തിന്റെ സ്തുതി പാടി എം ൽ എ യൊ മന്ത്രിയൊ ആകണമെന്നുള്ള പൂതിയില്ലാത്തയാളാണ്.
അയാൾ യു ഡി എഫ് ഭരണത്തിൽ ഉള്ളപ്പോൾ അന്നത്തെ അധികാര
രികളെയും ഭരണപാർട്ടികളെയും വല്ലാതെ അലോസരപ്പെടുത്തിയിട്ടുണ്ട്. യു ഡി എഫ് ഭരണത്തെയും അന്നത്തെ മുഖ്യമന്ത്രിയെയും ഒരു ദാഷണ്യവും ഇല്ലാതെ വിമർശിച്ചത് വിനു വി ജോൺ തന്നെയാണ്.അന്നത്തെ പ്രതിപക്ഷം സരിത കാണ്ഡം രാഷ്ട്രീയ ബാലെയിൽ ഏറ്റവും കൂടുതൽ ആഘോഷിച്ചത് വിനുവിന്റെ ക്ലിപ്പുകൾ ആയിരുന്നു.
പക്ഷെ അന്ന് ഭരണത്തിൽ ഉണ്ടായിരുന്നവർ ആരും വിനുവിനെ ഭീഷണിപ്പെടുത്തുവോ അയാളുടെ വീട്ടിനു മുമ്പിൽ കൊലവിളി പോസ്റ്റർ പതിക്കുകയൊ വാലാട്ടി പോലീസിനെ ദുർവിനിയോഗം ചെയ്തു കേസെടുത്തു അധികാരം അധികപറ്റു കാണിക്കുകയൊ ചെയ്തില്ല.
അന്നത്തെ പ്രതിപക്ഷം അധികാരത്തിൽ കയറിയപ്പോൾ പണ്ട് പറഞ്ഞതും പണ്ടത്തെ പ്രതിപക്ഷ വായ് താരികൾ മറന്നു എന്ന് മാത്രം അല്ല അധികാര അഹങ്കാര അധികപറ്റുകളുടെ ആൾരൂപങ്ങളായി മാറി. വാക്കിലും പ്രവർത്തിയിലും സമീപനത്തിലും അഗ്രെസ്സിവ് അധികപറ്റുകൾ കൂടി. സർക്കാരിനെ വിമർശിക്കുന്ന എല്ലാവരെയും ശത്രുക്കളായി വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ആക്രമിക്കുന്നു. പോലീസിനെ അഴിച്ചു വിട്ടു അധികാര ദുർവിനിയോഗം രാഷ്ട്രീയ നയമാക്കി.
വിമർശിക്കുന്നവരെ എങ്ങനെയെങ്കിലും ഏതെങ്കിലും കേസ് എടുത്ത് അധികാര അധികപ്പറ്റും ഭീഷണിയും കൊണ്ടു എല്ലാ എതിർ സ്വരങ്ങളെയും നിശബ്ദമാക്കാൻ നിരന്തരം ശ്രമിക്കുന്നു.
കേരളത്തിൽ അവിടെയും ഇവിടെയുമുള്ള  അധികാര അപ്പൻമാർക്ക് വാലാട്ടിയാകാൻ നിന്ന് കൊടുക്കില്ല എന്നത് കൊണ്ടാണ് അധികാര അപ്പൻമാർക്കും അവരുടെ ശിങ്കിടികൾക്കും വിനു വി ജോണിനോട് ഇത്രയും കലിപ്പും വെറുപ്പും. ഏഷ്യനെറ്റിനു ഏറ്റവും കൂടുതൽ കാഴ്ചക്കാർ ഉണ്ടെന്നുള്ളത് കണ്ടു അരിശം കൂടി.
അതു കൊണ്ടാണ് വിനു വി ജോണിനെ എങ്ങനെയെങ്കിലും കുടുക്കി നിശബ്ദനാക്കാൻ ആഞ്ഞു ശ്രമിക്കുന്നത്. കേരള ചരിത്രത്തിൽ  അടിയന്തരാവസ്ഥക്ക് ശേഷം പോലീസിനെ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുന്ന കാലമിതാണ്. സർക്കാരിന് എതിരെ സംസാരിച്ചാൽ എന്തെങ്കിലും പറഞ്ഞു കേസെടുത്തു അകത്തു ഇടുക എന്നതാണ് നയം.
 വിനു വി ജോണിനു എതിരെ കള്ളകേസുകൾ ചമച്ചു ജാമ്യമില്ല കേസ് ചുമത്തി അകത്തു ഇടും എന്ന ഭീഷണിയാണ്. അതൊക്കെ വിനാശകാലേ വിപരീത ബുദ്ധി എന്ന അധികാര അസുഖത്തിന്റെ ലക്ഷണമാണ്..
എനിക്ക് ശേഷം പ്രളയം എന്ന മനസ്ഥിതിയുള്ള അധികാര അപ്പൻമാരുടെ ചരിത്രം ഫ്രാൻസിൽ മാത്രം അല്ല. അതു ലോകത്തു എല്ലായിടത്തും ഇപ്പാൾ ശ്രീലങ്കയിലും കണ്ടു.
ഇങ്ങനെപോയാൽ ബംഗാളിലും ത്രിപുരയിലുമൊക്കെ സംഭവിച്ചത് ഇവിടെയും സംഭവിക്കും. അധികാരം തീ പോലെയാണ്. ആളികത്തിച്ചാൽ അതു ദഹിപ്പിച്ചു ഇല്ലതാക്കും എന്ന വിവേകം അധികാരികൾക്ക് ഉണ്ടായാൽ അതു അവർക്കു അവർക്കു സിന്ദാബാദ്‌ വിളിക്കുന്നവർക്കും കൊള്ളാം.
അല്ലെങ്കിൽ ഒരു നാൾ അടപടലോടെ താഴെപ്പോകും. അതു എത്ര വലിയ അധികാര മൂർത്തിയായാലും.
അധികാര അഹങ്കാരികളുടെ വീഴ്ച്ചകൾ കൂടിയാണ് ചരിത്രം.


ജെയെസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക