Image

ഭ്രാന്താലയം; പ്രബുദ്ധമെന്നതു അന്ധവിശ്വാസം, പ്രതികളെ റിമാൻഡ് ചെയ്തു (കുര്യൻ പാമ്പാടി)

Published on 13 October, 2022
ഭ്രാന്താലയം; പ്രബുദ്ധമെന്നതു അന്ധവിശ്വാസം, പ്രതികളെ റിമാൻഡ് ചെയ്തു (കുര്യൻ പാമ്പാടി)

"പ്രബുദ്ധ കേരളത്തിൽ രണ്ടുപേരെ നരബലി നടത്തിയെന്ന്," ഒരാൾ പറയുന്നു. "രണ്ടും അന്ധവിശ്വാസങ്ങളാ," എന്ന് അപരൻ. "പ്രബുദ്ധമെന്നതും നരബലിയും ഒരുപോലെ" ഒരുപ്രമുഖ പത്രത്തിൽ ബൈജു   അവതരിപ്പിച്ച ഈ കാർട്ടൂൺ  ഇലന്തൂരിൽ നരബലി അറസ്റ് നടന്നു പിറ്റേന്നു  കേരളീയ മനസുകളെ പിടിച്ചുലച്ചു.

പ്രതികൾ  ലൈല, സിംഗ്, ഷാഫി 12 ദിവസം   കസ്റ്റഡിയിൽ

"പറയേണ്ടത് 125 വർഷം മുമ്പേ സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്," എന്ന്മറ്റൊരു പത്രത്തിൽ രജീന്ദ്ര കുമാർ വരച്ചിട്ട പോക്കറ്റുകാർട്ടൂണും പറഞ്ഞു. കേരളം ഒരു ഭ്രാന്താലയമെന്നാണ് അന്ന് വിവേകാനന്ദ സ്വാമി ആക്ഷേപിച്ചത്.

ഈനൂറ്റാണ്ടിന്റെ ആരംഭത്തിൽ ശ്രീനാരായണ ഗുരുവിനെ കേരളം കണ്ട ഏറ്റവും വലിയ സാമൂഹ്യ പരിഷ്‌കർത്താവായി തെരഞ്ഞെടുത്ത മലയാളി വായനക്കാരും ഇന്ന് ലജ്ജിച്ചു തലതാഴ്ത്തണം. കേരളീയ നവോത്ഥാനം, നവകേരളം എന്നൊക്കെയുള്ള മുദ്രാവാക്യങ്ങൾക്കു എന്ത് പ്രസക്തി?

പ്രബുദ്ധമെന്നത് ആദ്യത്തെ അന്ധ വിശ്വാസം--ബൈജുവിന്റെ കാർട്ടൂൺ

അന്ധവിശ്വാസങ്ങൾക്കും ആഭിചാരക്രിയകൾക്കും എതിരെ നിയമം ഇല്ലാത്തതു കൊണ്ടാണോ  കേരളത്തിലെ  മുക്കും മൂലകളും ഇന്നും ഇരുളടഞ്ഞു കിടക്കുന്നത്? സാറ്റലൈറ്റ് ഫോണും ഫൈവ് ജി യും വന്നിട്ടും! ഫേസ് ബുക്കിലൂടെയാണ് ഒന്നാം പ്രതി രണ്ടാംപ്രതിയെ വശീകരിച്ചത്. ഇലന്തൂരിൽ തെളിവെടുപ്പ് നടത്തുമ്പോൾ അവിടെ യൂറ്യുബർമാരുടെ പെരുന്നാൾ ആയിരുന്നു.  

മൂന്ന് മാസത്തെ ഇടവേളകളിൽ റോസിലി, പദമം എന്നിവരെ വശീകരിച്ച് കൊണ്ടുപോയി  ആഭിചാരക്കൊല നടത്തിയതിനു അറസ്റ്റിലായ മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവരെ എറണാകുളം  ചീഫ് ജുഡീഷ്യൽ മജിസ് ട്രേറ്റ്  പന്ത്രണ്ടു ദിവസത്തെ പോലീസ് കസ്റഡിയിൽ വിട്ടത് വ്യാഴാഴ്ചയാണ്.

ആഭിചാരത്തിനു അറസ്റ്റിലായ വാസന്തി അമ്മ മഠത്തിലെ ശോഭന

എന്റെ മൂന്ന് പതിറ്റാണ്ടു കാലത്തെ ഔദ്യൊഗിക ജീവിതത്തിനിടയിൽ ഇത്രയും ഭീകരമായ ഒരു നരഹത്യ ഉണ്ടണ്ടായിട്ടില്ല എന്നു  പറയുന്നു റിട്ട. ഹൈകോടതി ജഡ്ജിയും ആക്ടിവിസ്റ്റുമായ ബി. കെമാൽ പാഷ. അതിനെതിരെ നിയമ നിർമ്മാണം അനിവാര്യം . പക്ഷെ അതുകൊണ്ടായില്ല.  

കൊല്ലം ജില്ലയിൽ അഞ്ചൽ സ്വദേശിയായ  കെമാൽ പാഷ  അഞ്ഞൂറോളം കൊലക്കേസുകൾ  കേട്ട് വിധി പറഞ്ഞിട്ടുണ്ട്. 13-14  കേസുകളിൽ പ്രതിയെ തൂക്കിക്കൊല്ലാനാണ് വിധിച്ചത്. തീർത്തും ശാസ്ത്രീയാടിസ്ഥാനത്തിലുള്ള തെളിവുകൾ കണക്കിലെടുത്ത്.

ഇലന്തൂർ--ഇരുളടഞ്ഞ കേരളത്തിലെ ആൾകൂട്ടം

യൂറോപ്യൻ  പര്യടനം കഴിഞ്ഞു ദുബൈയിൽ  ജോലിയുള്ള മകനോടൊപ്പം കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ  ശനിയാഴ്ച്ച  മടങ്ങി വന്നാലുടൻ അന്ധവിശ്വാസനാലെക്കെതിരെയുള്ള നിയമ നിർമ്മാണം അടിയന്തിരമായി കൈകാര്യം ചെയ്യും എന്നാണ് കേക്കുന്നത്.

രണ്ടുബില്ലുകളാണ് ഗവർമെന്റിന്റെ മുമ്പിൽ ഉള്ളത്. ആദ്യത്തേത് പോലീസ് ഇന്റലിജൻസ് അഡിഷണൽ ഡയറക്ടർ ജനറൽ ആയിരുന്ന എ. ഹേമചന്ദ്രൻ 2 014 ൽ കൊണ്ടുവന്ന ഡ്രാഫ്റ്റ് ബിൽ. രണ്ടാമത്തേത്  റിട്ട. സിങുപ്രീം കോടതി ജഡ്ജിയും നിയമ പരിഷ്ക്കര കമ്മീഷൻ  അദ്ധ്യക്ഷനുമായ കെ. ടി. തോമസ് മൂന്നു വർഷം മുമ്പ് സമർപ്പിച്ച  ബിൽ.

ജസ്റ്റിസ്  കെ. ടി. തോമസ്: അന്ധവിശ്വാസത്തിനെതിരെ ബിൽ

ഈ നിയമനിർദ്ദേശങ്ങളുടെ  മുകളിൽ കേരളം അടിയിരിക്കുമ്പോൾ കർണാടകവും മഹാരാഷ്‌ട്രവും നിയമങ്ങൾ പാസ്സാക്കി മുന്നോട്ടു പോയിക്കഴിഞ്ഞു. സാമൂഹ്യ പരിഷ്‌കർത്താവ് എം,എം.  കൽബുർഗിയുടെ മരണം കർണാടകത്തിൽ ഇതിനു ഉപോദ്ബലകമായെങ്കിൽ നരേന്ദ്ര ധാബോൽക്കറുടെ കൊലയാണ്  മഹാരാഷ്ട്രത്തെ ഇതിനു പ്രേരിപ്പിച്ചത്.

ഇലന്തൂർ കൊലകളെ  തുടർന്ന് പോലീസ് അന്വേഷണം  കൂടുതൽ ഊർജിതം ആയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ തന്നെ  മലയാലപ്പുഴയിൽ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയിരുന്ന ശോഭന (52) വ്യാഴാഴ്ച അറസ്റ്റിലായി. എട്ടു വർഷമായി അവിടെ പൂജയും ബാധയൊഴിപ്പിക്കലും നടക്കുന്നതായി  പരാതിപ്പെട്ടിട്ടും പോലീസ് യാതൊരു  നടപടിയും സ്വീകരിച്ചില്ലെന്നു നാട്ടുകാർ പക്ഷേപിക്കുന്നു.

ആക്ടീവിസ്റ് റിട്ട. ജസ്റ്റിസ് ബി. കെമാൽ പാഷ പത്നി സുബൈദയോടൊപ്പം

സംസ്ഥാനത്തു മൂന്നിടങ്ങളിൽ നടന്ന ആഭിചാരക്കൊലകളുടെ പശ്ചാത്തലത്തിലാണ് ഹേമചന്ദ്രൻ നക്കൽ ബിൽ മുന്നോട്ടു കൊണ്ടുവന്നത്. പലയിടങ്ങളിലും ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നുണ്ടെങ്കിലും  അവയൊന്നും പുറത്ത് വരുന്നില്ലെന്ന് ഹേമചന്ദന് അഭിപ്രായം ഉണ്ട്. "എല്ലാം മൂടി വയ്ക്കുകയാണ്" അദ്ദേഹം പറയുന്നു.

ഇടുക്കി ജില്ലയിൽ നാല്പത്തൊന്നു വർഷം മുമ്പ് നടന്ന നരബലിയിൽ ആറുപേർക്ക് ജീവപര്യന്തം തടവ് ശിക്ഷ കിട്ടി. പനംകുറ്റിയിൽ പ്രണയ വിവാഹം ചെയ്ത സോഫി എന്ന പതിനേഴുകാരിയെ ബെഞ്ചിന് മുകളിൽ അർധനഗ്നയായി വരിഞ്ഞു കെട്ടി അവളെ വിവാഹം ചെയ്ത മോഹനന്റെ അനുജൻ ഉണ്ണി ശൂലം കൊണ്ട് കുത്തികൊല്ലുയായിരുന്നു.

ഹനുമാൻ പ്രീതിക്കാണത്രെ കൊലനടത്തിയത്.  ഈ കേസിൽ മോഹനൻ, ഉണ്ണി, അച്ഛൻ കറുപ്പൻ,  മോഹനനറെ മറ്റൊരു  അനുജൻ ബാബു, മന്ത്രവാദി കാലടി മാണിക്കമംഗലം ഭാസ്കരൻ എന്നിവരെയാണ് പോലീസ് പ്രതികളാക്കിയത്. അവരെല്ലാം ശിക്ഷ കഴിഞ്ഞു അടിമാലിയിലും പരിസരത്തും ജീവിക്കുന്നു.

തെളിവെടുപ്പ്; വയോധികയെ ആക്രമിച്ചത്തിനു ഷാഫിയെ പിടികൂടുന്നു  

ഇടുക്കിയിൽ തന്നെ തൂക്കുപാലത്ത് 1983ൽ  കല്ലാർ ഗവർമെന്റ് സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന റഹ്മത് കുട്ടിയെ  ബലി കൊടുത്തതാണ് മറ്റൊന്ന്. നിധികുംഭം ലഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു കൊല.

താൻ  മരിക്കുമെന്ന് തലേദിവസം തന്നെ കുട്ടി കൂട്ടുകാരോട് പറഞ്ഞിരുന്നുവത്രെ. അദ്ധ്യാപകർ അന്വേഷിച്ച് ചെന്നപ്പോഴാണ് നരബലി പുറത്തറിയുന്നത്. കുട്ടിയുടെ കണ്ണുകൾ ചൂഴ് ന്നെടുക്കുക്കുകയും സ്വകാര്യഭാഗങ്ങളിലൂടെ ഇരുമ്പു ദണ്ഡ് കയറ്റുകയും ചെയ്തു.  ഈ കേസിൽ കൂടുബാങ്ങങ്ങളെയും   മന്ത്രവാദിയെയും ജീവപര്യന്തം തടവിനു ശിക്ഷിച്ചു.

തൊടുപുഴക്കടുത്ത് വണ്ണപ്പുറം പഞ്ചായത്തിൽ മുണ്ടൻമുടി കമ്പകക്കാനത്ത് 2018  ജൂലൈ 29 രാത്രി ഒരു കുടുംബത്തിലെ നാലുപേരെ കൊന്നു കുഴിച്ചു മൂടിയതും ആഭിചാരപ്രക്രിയയുടെ ഭാഗമായിരുന്നത്രെ. കാനാട്ട് കൃഷണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
 
കൃഷ്ണന്റെ വീട്ടിൽ താമസിച്ച് മന്ത്രവാദം പഠിച്ചിരുന്ന അടിമാലി കൊരങ്ങാട്ടി സ്വാദേശി അനീഷ്, സുഹൃത്തുക്കളായ ലിബീഷ് ബാബു, ശ്യാമപ്രസാദ്, സനീഷ്  എന്നിവർ പ്രതികളായി. അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തു വന്നത്. ഇയാൾ കഴിഞ്ഞ വർഷം വിഷം കഴിച്ചു മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക