Image

ദൈവങ്ങൾ പോലും നാണം കൊണ്ട് പറയാതിരുന്നത് കെജ്രിവാൾ പറഞ്ഞു,ഒരു നാണവുമില്ലാതെ (ജോസ് കാടാപുറം)

Published on 29 October, 2022
ദൈവങ്ങൾ പോലും നാണം കൊണ്ട് പറയാതിരുന്നത് കെജ്രിവാൾ പറഞ്ഞു,ഒരു നാണവുമില്ലാതെ (ജോസ് കാടാപുറം)

ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രം കറൺസി നോട്ടിൽ ഉൾപ്പെടുത്തണമെന്ന് കെജ്രിവാൾ  ഡൽഹി മുഖ്യമന്ത്രി..  മാത്രമല്ല രാജ്യത്തിനു ഐശ്ശ്വര്യം വരാൻ ഇത് നടപ്പാക്കണം എന്നുകൂടി  കെജ്രിവാൾ പറയുന്നു ,,, ആദ്മി പാർട്ടിയും അവയുടെ  അവരുടെ ന്യായികരണ തൊഴിലാളികളും പറയുന്ന കാണിക്കുന്ന വൃത്തികെട്ട വർഗീയത കണ്ടിട്ട് നാണം തോന്നുന്നു ...രൂപയുടെ മൂല്യം ഇടിഞ്ഞു ഇടിഞ്ഞു പോവുകയാണ് ഡോളറിന്റെ മൂല്യം കൂടുന്നു ഏതു ദൈവം ഇരുന്നിട്ടാണ് ഡോളറിന്റെ മൂല്യം കൂടുന്നത്? അതിവിടെ ചോദിച്ചിട്ടു കാര്യമില്ല കാരണം  തുടക്കത്തിൽ എല്ലാവർഗീയവാദികളും മന്ദബുദ്ധിയുടെ വേഷം കെട്ടും ഒരു ലോജിക്കും ഇല്ലാത്ത കാര്യങ്ങൾ പറയും പാവപെട്ട ജന ങ്ങളെ തെറ്റുധരിപ്പിക്കും  ഒന്നുണ്ട് ബിജെപി മാറിയാലേ രൂപയുടെ മൂല്യം കൂടു എന്നാർക്കാണ് അറിയാത്തതു   എല്ലാവർഗീയവാദികളും മന്ദബുദ്ധിയുടെ വേഷം കെട്ടും ഒരു  ഭൂരിപക്ഷ വർഗീയതക്കും ആര്മാദിക്കാനുള്ളതല്ല  ഇന്ത്യൻ ജനാധിപത്യം  കേരളത്തിലെ ഇടതു വിരുദ്ധർ ചേക്കേറിയ ആപ്പിൽ അവർ ന്യായികരിച്ചു മടുത്ത അവസ്ഥയാണ് കാണുന്നത് . ഒന്നുണ്ട് അവരോടു ഓർമ്മിപ്പിക്കാൻ വറചട്ടിയിൽ നിന്ന് എരുതീയിലേക്ക് എന്ന പോലെയാണ്  ബിജെപിയിൽ നിന്ന് ആദ്മിയിലേക്കു പോകുന്നത് ....

ദൈവത്തെ നമ്മൾ എന്താക്കി മാറ്റിയിരിക്കുകയാണ്? രാജ്യത്ത് വർദ്ധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങളെ മുൻനിർത്തി സുപ്രീം കോടതി ചോദിച്ചതാണിത്. എല്ലാ മതങ്ങളെയും സമഭാവനയോടെ കാണണമെന്നാണ് നമ്മുടെ ഭരണഘടന നമ്മളെ പഠിപ്പിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അരങ്ങേറുന്ന കാടത്തത്തിൽ കോടതി ശക്തമായ രോഷപ്രകടനമാണ് നടത്തിയത്.
ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണെന്നും ഭരണഘടനയുടെ 51(A)(h)പൗരന്മാരിൽ നിക്ഷിപ്തമാകുന്ന ഉത്തരവാദിത്വം വലുതാണെന്നും കോടതി ഓർമിപ്പിച്ചു. ശാസ്ത്രബോധവും മാനവികതയും അന്വേഷണ ത്വരയും പരിഷ്കരണവും ജനങ്ങളുടെ കടമയാണ് ..  കേരളത്തിലെ ആപ്പന്മാർ, പാവങ്ങൾ. മാർക്സിസ്റ്റ് വിരുദ്ധരായ ആപ്പന്മാരുടെ അഭയമാണ് ആപ്പ്  സമ്പത്തും ഐശ്വര്യവും ഉണ്ടാവാൻ രണ്ട് സ്ത്രീകളെ ബലി നൽകിയ ഭഗവത് സിങ്ങിന്റെയും ലൈലയുടെയും നിലവാരത്തിലുള്ള അന്ധവിശ്വാസത്തിലേക്ക് കേജരിവാൾ അധപതിച്ചതു ന്യായികരിക്കേണ്ടി വന്നു കേരളത്തിലെ ഇടതു വിരുദ്ധരായ ആദ്മിക്കാർക് ,,,,

ഒരു നാണവുമില്ലാതെ  തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ബിജെപിയേക്കാൾ വലിയ ഹിന്ദുത്വ കാർഡിറക്കി ആംആദ്‌മി പാർടി.. ഹിമാചൽപ്രദേശ്‌, ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിമതിക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തുമ്പോൾ  മറുഭാഗത്ത്‌ ഹിന്ദുത്വ കാർഡിറക്കി കളിക്കുന്നു. സാമ്പത്തികത്തകർച്ച, വിലക്കയറ്റം, രൂപയുടെ മൂല്യത്തകർച്ച, കാർഷികപ്രതിസന്ധി തുടങ്ങിയ കാതലായ പ്രശ്‌നങ്ങൾ ഉന്നയിക്കാതെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ കറൻസി നോട്ടിൽ ഗണപതിയുടെയും ലക്ഷ്‌മീദേവിയുടെയും ചിത്രങ്ങൾ പതിക്കണമെന്നാണ്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ കഴിഞ്ഞദിവസം കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടത്‌.

ദൈവങ്ങളുടെ ചിത്രമുള്ളത്‌ സമ്പദ്‌വ്യവസ്ഥയെ സമൃദ്ധിയിലേക്ക്‌ നയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പുതിയ നോട്ടുകൾ അച്ചടിക്കുമ്പോൾ ഗാന്ധി ചിത്രത്തിനൊപ്പം ലക്ഷ്മിയുടെയും ഗണപതിയുടെയും ഫോട്ടോകൾ ഉണ്ടെങ്കിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്താൻ കഴിയുമെന്നത്‌ തീർത്തും അശാസ്‌ത്രീയവും വിചിത്രവുമായ വാദമാണ്‌. വിശ്വാസത്തെ ചൂഷണംചെയ്‌ത്‌ ജനങ്ങളെ അന്ധവിശ്വാസത്തിലേക്ക്‌ തള്ളിവിടുകയാണ്‌
അധികാരമുറപ്പിക്കാൻ ദൈവത്തെതന്നെയല്ലേ ആദ്യം സുഖിപ്പിക്കേണ്ടത്. പിന്നെജനം കൂടെ ചെല്ലുമല്ലോ അതാണല്ലോ ഇക്കണ്ട കാലം ബിജെപി ചെയ്തത് അത് തന്നെയാണ് കേജിരിവാളിന്റെ തട്ടിപ്പും ..

2016ലെ നോട്ട്‌ നിരോധന പ്രഖ്യാപനത്തിന്‌ സമാനമായ ഭ്രാന്തൻ ആശയമാണ്‌ ഇത്‌. പ്രചാരത്തിലുണ്ടായിരുന്ന കറൻസി നോട്ടുകളുടെ 80 ശതമാനം നിരോധിച്ച  പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ വിശ്വാസത്തെ കബളിപ്പിക്കുകയായിരുന്നു. കള്ളപ്പണം ഇല്ലാതാക്കി അഴിമതി തടയുന്നതിലൂടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാം എന്നായിരുന്നു നോട്ട്‌ നിരോധനത്തിനു കാരണമായി പറഞ്ഞത്‌.  2000 രൂപ നോട്ടുകളെപ്പറ്റിയുള്ള കെട്ടുകഥകൾ മോദി ഭക്തർ തീവ്രമായി പ്രചരിപ്പിച്ചു. ചിപ്പു ഘടിപ്പിച്ച്‌ പുറത്തിറക്കുന്ന 2000 രൂപ നോട്ടുകൾ മണ്ണിനടിയിൽ കുഴിച്ചിട്ടാലും ഉപഗ്രഹങ്ങൾ വഴി കണ്ടെത്തുമെന്നുവരെ തട്ടിവിട്ടു.  നിരോധനത്തിലൂടെ കള്ളപ്പണം കണ്ടെത്താനോ അഴിമതി തടയാനോ കഴിഞ്ഞില്ലെന്നു മാത്രമല്ല,  സമ്പദ്‌വ്യവസ്ഥയുടെ വളർച്ച സാധ്യതകൾ പാടെ കുഴിച്ചുമൂടപ്പെട്ടു. നോട്ട്  നിരോധനത്തിന്റെ പ്രത്യാഘാതം ഇപ്പോഴും നിലനിൽക്കുന്നുവെന്നും അത്‌ ഭ്രാന്തൻ തീരുമാനമായിരുന്നുവെന്നുമാണ്‌ സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടിയത്‌.  ബിജെപിയുടെ പോക്കറ്റുകളിൽ അവർ പയറ്റുന്ന ഹിന്ദുത്വ കാർഡ്‌ തിരിച്ചുപയോഗിച്ച്‌ നുഴഞ്ഞുകയറുകയെന്ന തന്ത്രമാണ്‌ കെജ്‌രിവാളും എഎപിയും പയറ്റുന്നത്‌.  ഇത്‌ ബിജെപിയെ അലോസരപ്പെടുത്തുന്നുണ്ട്‌. കെജ്‌രിവാൾ യഥാർഥത്തിൽ ഹിന്ദുവിരുദ്ധമാണെന്നും ദീപാവലി സമയത്ത്‌ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം തടയാൻ പടക്കംപൊട്ടിക്കുന്നത്‌ തടഞ്ഞെന്നും ബിജെപി  ആരോപിക്കുന്നു.  ബിജെപിയെ രാഷ്ട്രീയമായി എതിർക്കുന്നതിനു പകരം അവരുടെ ഹിന്ദുത്വ നിലപാടിനോട്‌ തുടർച്ചയായി സന്ധി ചെയ്യുകയാണ്‌ എഎപി. ബിജെപി രാമനെ ഉയർത്തിപ്പിടിക്കുമ്പോൾ എഎപി ഹനുമാൻ ഭക്തരായി മുന്നോട്ടുവരുന്നു. ഹിന്ദുത്വത്തിനുവേണ്ടി നിലകൊള്ളുന്നത്‌ തങ്ങളാണെന്ന്‌ അവകാശപ്പെടുന്നു. ഇതിന്‌ അനുസൃതമായ നിലപാടുകളാണ്‌ പല വിഷയത്തിലും സ്വീകരിച്ചത്‌. പൗരത്വ ഭേദഗതി നിയമം, സംസ്ഥാനപദവി റദ്ദാക്കി ജമ്മു കശ്‌മീരിന്റെ വിഭജനം, വിദ്വേഷ പ്രസംഗം തുടങ്ങിയ വിഷയത്തിലെല്ലാം ബിജെപിയുടെ നിലപാടിനൊപ്പമായിരുന്നു. മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ ഡൽഹിയിൽ സംഘപരിവാർ വ്യാപകമായ കലാപം അഴിച്ചുവിട്ടപ്പോൾ ഡൽഹി ഭരണകൂടം നിഷ്‌ക്രിയമായിരുന്നു.  ഇരകളെ സഹായിക്കാൻ കെജ്‌രിവാൾ സർക്കാർ ഫലപ്രദമായി ഇടപെട്ടില്ല. അവരെ അവഹേളിക്കാനും ശ്രമിച്ചു. ഫലത്തിൽ ബിജെപിയും ആംആദ്‌മി പാർടിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായി അധഃപതിച്ചിരിക്കയാണ്‌. ഈയിടെ അവരുടെ എക്സിസൈസ്  മന്ത്രിയെ അഴിമതി കേസിൽ അറസ്റ്റ് ചെയിതു ഇനിയും ആപ് അഴിമതിയില്ലാത്ത ഭരണം എന്ന് പറഞ്ഞു ജങ്ങളെ പറ്റിക്കുകയാണോ..200 യൂണിറ്റ് വൈദ്യുതി സൗജന്യമായി കൊടുത്തിട്ടു വൈദ്യുതി മുഴുവൻ സൗജന്യമായി നൽകി എന്ന് വ്യാജ വാർത്ത കൊടുക്കുക. റവന്യൂ  വരുമാനം എറ്റവും കൂടുതൽ ഉള്ള ഒരു സംസ്ഥാനം. പോലീസിന് ചെലവ് കൊടുക്കേണ്ട. ലോക് ഡൌൺ പ്രഖ്യാച്ചിപ്പോൾ അന്യ സംസ്ഥാന തൊഴിലാളികൾ മുഴുവൻ തങ്ങളുടെ നാട്ടിലേക്കു നടന്നു പോകേണ്ടി വന്നു. അവർക്കു വേണ്ടി ഒരു ബസ്പോലും ഇട്ടുകൊടുക്കാൻ തയ്യാറാകാത്ത ആപ്പൻ,കർഷക സമരം നടന്നപ്പോൾ ഇയാൾ ഡൽഹിയിൽ എന്ത് ചെയ്യുകയായിരുന്നു സമരം വിജയിച്ചപ്പോൾ ഇയാൾ ജയം ആഘോഷിക്കാൻ ഓടിയെത്തി ഈ ഫ്രൊഡ് പൊളിറ്റീഷ്യൻ 

 വേറൊരു കോർപ്പറേറ്റ് പ്രീതി പെടുത്തുന്ന ഭരണാധികാരി എന്നാല്ലാതെ  എന്താണ് ഇയാൾക്കുള്ള പ്രത്യേകത !
..കെജരിവാളിനെപ്പോലെ തലവഴിത്തരം പറയാൻ മറ്റ് പാർട്ടികൾക്ക് കഴിയില്ല എന്നുള്ളതാണ് ആ പാർട്ടികളുടെ പ്രസക്തി. ജനങ്ങളെ സൂത്രത്തിൽ കബളിപ്പിക്കലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയംതന്നെ

 സമ്പത്തും ഐശ്വര്യവും ഉണ്ടാവാൻ രണ്ട് സ്ത്രീകളെ ബലി നൽകിയ ഭഗവത് സിങ്ങിന്റെയും ലൈലയുടെയും നിലവാരത്തിലുള്ള അന്ധവിശ്വാസത്തിലേക്ക് കേജരിവാൾ അധപതിച്ചു ,അതുകൊണ്ടിപ്പോൾ കേരളത്തിലെ ആപ്പന്മാർ തലയിൽ മുണ്ടിട്ടു നടക്കുകയാണ് ,,,,  ഇനിയിപ്പോൾ സ്വപ്നയും കൂട്ടരും സ്വർണ്ണം കടത്തിയത് രാജ്യരക്ഷയ്ക് എന്ന് അധികം താമസിയാതെ സംഘികൾ പറയും അതുകേട്ടു കേരളത്തിലെ ആപ്പന്മാരും ഏറ്റുപാടും ശിവ ശിവ....

#Arvind Kejriwal: Row over plea for Hindu deities on India currency

Join WhatsApp News
Robin Cherian 2022-10-30 01:45:50
ശിവ ശിവ....😀
Sajan Thomas 2022-10-30 12:42:33
ജോസ്ച്ചേട്ടാ ഞാനും ആദ്യം അങ്ങനെ തന്നെ വിചാരിച്ചു പക്ഷെ ഒന്നാലോചിച്ചാൽ Aravind Kejriwal നടത്തിയ ‘ഓടുന്ന പട്ടിക്ക് ഒരുമുഴം മുൻപിൽ എറിയുന്ന’ ബുദ്ധിയാണ് ഈ പ്രസ്താവനയിലൂടെ അയാൾ നടത്തിയത് എന്ന് മനസിലാക്കാം. ആരോടാണ് കെജ്‌രിവാൾ മത്സരിക്കുന്നത്? തീവ്ര ഹിന്ധ്വതം പറയുന്ന ബിജെപി, RSS സംഘ് പരിവാർ തുടങ്ങിയ സംഘടനകൾക്കെതിരെ. അപ്പോൾ ശത്രുവിന്റെ ആവനാഴിയിലെ ആയുധം എടുത്തു അവർക്കെതിരെ പ്രയോഗിക്കുക എന്ന തന്ത്രമാണ് അരവിന്ദ് കെജ്‌രിവാൾ നടത്തിയത്. ശരിയല്ലേ?
Ninan Mathullah 2022-10-30 13:14:47
No doubt, ആദ്മി പാർട്ടി is another arm of BJP/RSS. Some think readers or public just 'kazhutha' or fools? All this just 'vaaniyan kali'.
Robin Cherian 2022-10-30 22:57:35
ഏകീകൃത സിവിൽകോഡിനെ പിന്തുണയ്ക്കുന്നു: ബിജെപി നിയമം നടപ്പാക്കില്ലെന്ന് കേജരിവാൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക