Image

അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ ആന ചരിഞ്ഞു 

പി പി ചെറിയാന്‍ Published on 25 November, 2022
അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ ആന ചരിഞ്ഞു 

മയാമി (ഫ്‌ലോറിഡ) : യു.എസില്‍ ജീവിച്ചിരുന്ന ആനകളില്‍ ഏറ്റവും പ്രായം കൂടിയ ആന ചെരിഞ്ഞതായി മയാമി  മൃഗശാലാ അധികൃതര്‍ അറിയിച്ചു. ഡലീപ് എന്ന ആനയാണ്  നവംബര്‍ 24 നു ചരിയുമ്പോള്‍ 
56 വയസ്സായിരുന്നു പ്രായം. ചില മാസങ്ങളായി ആരോഗ്യവും ശരീര ഭാരം കുറഞ്ഞു വരികയായിരുന്നു എന്ന് ഇവര്‍ വെളിപ്പെടുത്തി. 

ഇന്ത്യയില്‍ ജനിച്ച കുട്ടിയാനയെ 1960- ലാണ് സൗത്ത് ഫ്‌ളോറിഡയില്‍ കൊണ്ടുവന്നത്. 1980 ല്‍ സൗത്ത് മയാമി റോഡിലുള്ള മൃഗശാലയില്‍ എത്തി. പത്തടി ഉയരവും 10000 പൗണ്ട് തൂക്കവും  ഉണ്ടായിരുന്നു. താങ്ക്‌സ് ഗിവിംഗ് ഡെയില്‍  രാവിലെ വളരെ ക്ഷീണിതനായി കഴിഞ്ഞിരുന്ന ആനക്ക് ആവശ്യമായ ശുശ്രൂഷകള്‍ നല്‍കി എങ്കിലും നേരെ നിര്‍ത്തുവാന്‍ ആയില്ല. ഇന്ന് അവധി ദിനം ആയിട്ടും  മൃഗശാല ജീവനക്കാര്‍ എത്തി പീനട്ട് ബട്ടറും , ജെല്ലിയും സാന്‍വിച്ചും, വാട്ടര്‍മെലനും നല്‍കിയത് ആന കഴിച്ചിരുന്നു. അല്പ സമയത്തിനു ശേഷം ആനയുടെ മരണം സ്ഥിരീകരിച്ചു. 

മൃഗശാല സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ആനയുടെ ആകാരവും കൊമ്പും ആകര്‍ഷകമായിരുന്നു. ആനയുടെ വിയോഗത്താല്‍ മയാമിയിലെ മൃഗ സ്‌നേഹിതര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വളരെ നഷ്ടമാണെന്ന് സിറ്റി മേയര്‍ ഡാനിയേല ലിവെന്‍ ട്വിറ്ററില്‍ കുറിച്ചു. മൃഗശാല ജീവനക്കാരും  അധികൃതരും ആനയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക