Image

വൈക്കം സുനീഷ് ആചാര്യയുടെ ക്രൈം നോവൽ 'സുരബാല' ഉടൻ ആരംഭിക്കുന്നു 

സിൽജി ജെ ടോം  Published on 02 December, 2022
വൈക്കം സുനീഷ് ആചാര്യയുടെ ക്രൈം നോവൽ 'സുരബാല' ഉടൻ ആരംഭിക്കുന്നു 

 

 

 ക്രൈം  നോവലുകൾ  ആവേശത്തോടെ സ്വീകരിക്കപ്പെടുന്ന നാളുകളാണിത് . നിരവധി ക്രൈം രചനകൾ  ഈ മേഖലയിൽ  കടന്നു വരുന്നുമുണ്ട്. ഒരു കൊലപാതകം സംഭവിക്കുമ്പോൾ സ്വാഭാവികമായി ഉയരുന്ന ചോദ്യങ്ങളാണ് ആരാണ് കൊലപാതകി ? കൊലപാതകത്തിന്റെ ഉദ്ദേശം?, ആർക്കു വേണ്ടിയാണ് കൊന്നത്? എന്നൊക്കെ , വൈക്കം സുനീഷ് ആചാര്യ എഴുതുന്ന 'സുരബാല' എന്ന നോവലും ഒരു കൊലപാതകത്തിന്റെ നിഗൂഢതകളിലൂടെ വായനക്കാരുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന കഥയാണ് . 
 കൊലപാതകത്തിന്റെ കുറ്റാന്വേഷണത്തിലൂടെ, പ്രണയിനിയുടെ സ്നേഹവും നോവും കോർത്തിണക്കി സുനീഷ് എഴുതുന്ന വായനാ യാത്ര 'സുരബാല'യ്ക്കായി കാത്തിരിക്കുക. 

എഴുത്തിനെയും വായനയേയും ഏറെ ഇഷ്ടപ്പെടുന്ന സുനീഷ് ആചാര്യ ഇംഗ്ലീഷ് /മലയാളം എഴുത്തുകാരനും ഓൺലൈൻ മാധ്യമ പ്രവർത്തകനുമാണ് . കഥ, കവിത, നോവൽ, ലേഖനം, ചരിത്രരചന എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങുന്ന വൈക്കം സ്വദേശി.
സ്കൂൾ , കോളജ് കാലഘട്ടത്തിലേ എഴുത്ത് ശീലമാക്കിയ സുനീഷ്  തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൽ  നിന്ന് ഭൗതിക ശാസ്ത്രത്തിൽ ബിരുദം നേടി. ഇറ്റാലിയൻ മെർച്ചന്റ് നേവിയിൽ ഓഫീസറായി ജോലി ചെയ്യുന്നതിനിടയിലും എഴുത്തിന്റെ വഴികളിൽ വിസ്മയമെഴുതുന്നു . 


കഥാ രചനയിൽ നിരവധി ബഹുമതികൾ നേടിയിട്ടുള്ള സുനീഷ് എഴുത്തുകാരുടെ ഏറ്റവും വലിയ സ്വതന്ത്ര  സംഘടനയായ 'എഴുത്തുകൂട്ടം The Commune of Letters' സംസ്ഥാന ലീഡിങ് ഗ്രൂപ്പ്‌ അംഗം, കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് അംഗം, അന്താരാഷ്ട്ര വാണിജ്യബാങ്കായ യൂറോ എക്സിം ബാങ്കിന്റെ ഇന്റർനാഷണൽ ട്രേഡ് ഫിനാൻസ് കൺസൾട്ടന്റ്, കാൻസർ രോഗികളുടെ പിന്തുണക്കും ചികിത്സാ സഹായങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന സാമൂഹിക സംഘടനയായ ക്യാൻസർ ഫൈറ്റേഴ്‌സ്  മനുഷ്യാവകാശ സംഘടന തുടങ്ങിയവയിൽ സജീവമാണ്.


ജനകീയ സിനിമക്ക് വേണ്ടി കേരളത്തിൽ രൂപീകരിച്ചിട്ടുള്ള ഫിലമെന്റ് ട്രസ്റ്റ്‌ ആജീവനാന്ത അംഗം, മലയാള കാവ്യ സാഹിതി ആജീവനാന്ത അംഗം തുടങ്ങിയ നിലകളിലും  പ്രവർത്തിക്കുന്നു.

ഇ മലയാളിയുടെ പേജുകളിലൂടെ  നിങ്ങൾക്കും പ്രിയപ്പെട്ട നോവലാകും, നിങ്ങൾ  ഹൃദയം കൊണ്ട് സ്വീകരിക്കും എന്ന പ്രതീക്ഷയിൽ  ഉടൻ എത്തുന്നു 'സുരബാല'.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക