Image

മുളയിലെ അറിയാം വിളയുടെ ഗുണം - ജോസ് കാടാപുറം

ജോസ് കാടാപുറം Published on 11 August, 2014
മുളയിലെ  അറിയാം വിളയുടെ ഗുണം - ജോസ് കാടാപുറം
മുകളില്‍ പറഞ്ഞ പൊതുസത്യം ഏതൊരാളും അംഗീകരിക്കുന്നതാണ്. ഏതൊരു സര്‍ക്കാരിന്റെ നയസമീപനം മനസ്സിലാക്കാന്‍ അധികാരത്തിലേറി വര്‍ഷങ്ങളുടെ കാത്തിരിപ്പിന്റെ ആവശ്യമില്ല. ഒരു റെയില്‍വെ ബഡ്ജറ്റും, തുടര്‍ന്നുള്ള പൊതുബഡ്ജറ്റും പുതിയ കേന്ദ്രഗവണ്‍മെന്റ് ദിശയെങ്ങോട്ടെന്ന് വ്യക്തമാക്കപ്പെട്ടുകഴിഞ്ഞു.

രാജ്യത്തെ പാവപ്പെട്ടവന്റെ നന്മ മുഖ്യലക്ഷ്യമെന്ന് പറഞ്ഞാണ് നരേന്ദ്രമോഡി പ്രധാനമന്ത്രിയായത്. എന്നാല്‍ പ്രവൃത്തിയാകട്ടെ തികച്ചും വിപരീത ദിശയിലും. നല്ല നാളുകള്‍ക്കായി തങ്ങളെ അധികാരത്തിലേറ്റാനായിരുന്നു ബി.ജെ.പി.യുടെ അഭ്യര്‍ത്ഥന. അധികാരത്തിലേറിയപ്പോള്‍ കൈകൊണ്ട തീരുമാനങ്ങള്‍ ചിലരുടെ നന്മ ഉദ്ദേശിച്ചുതന്നെയായിരുന്നു. അത് പക്ഷേ ഇന്‍ഡ്യയിലെ പാവപ്പെട്ടവരുടെ നന്മലക്ഷ്യമാക്കിയല്ലായിരുന്നു. മറിച്ച് ഇന്‍ഡ്യയിലും വിദേശത്തുമുള്ള കോര്‍പ്പറേറ്റുകളെ സഹായിക്കുകയെന്ന ലക്ഷ്യംമാത്രമാണ്. ഇക്കൂട്ടരെ സഹായിക്കുന്ന കാര്യങ്ങളില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ ഒരു പടി മുമ്പേ പോവുകയാണ് ഈ രണ്ട് ബഡ്ജറ്റിലൂടെ ബി.ജെ.പി. ചെയ്തത്. ഇതിനെ ഉണ്ട ചോറിനുള്ള നന്ദിയെന്ന് പറയുന്നതില്‍ തെറ്റില്ല. കാരണം ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പ് ചിലവ് മുഴുവനും വഹിച്ചത് വിദേശത്തും ഇന്‍ഡ്യയിലുമുള്ള കുത്തക കോര്‍പ്പറേറ്റുകളാണ് കുതിച്ചുയരുന്ന എണ്ണ വിലനിയന്ത്രിക്കാന്‍ പുതിയ സര്‍ക്കാരില്‍ നിന്ന് നടപടിയുണ്ടാകുമെന്ന് പ്രതീക്ഷയിലാരുന്നു ജനം. എന്നാല്‍ എണ്ണവില കുറയ്ക്കാന്‍ നടപടിയെടുത്തില്ലെന്നു മാത്രമല്ല എണ്ണ വിലയ്‌ക്കൊപ്പം  വ്യക്തവും ലളിതവുമാണ് കേന്ദ്രബഡ്ജറ്റിന്റെ പൊതുസമീപനം. മനുഷ്യനേക്കാള്‍ പ്രധാനമാണ് മൂലധനമെന്നും, വിതരണത്തേക്കാള്‍ പ്രധാനമാണ് സാമ്പത്തിക വളര്‍ച്ച അതിനാല്‍ വന്‍തോതില്‍ മൂലധന നിക്ഷേപം നടക്കേണ്ടതുണ്ട്. സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസം പാടില്ല, കോര്‍പ്പറേറ്റുകളെ പരമാവതി പ്രോത്സാഹിപ്പിക്കുക ഇതാണ് ബി.ജെ.പി. ബഡ്ജറ്റിന്റെ പൊതുസമീപനമെന്ന് മനസ്സിലാക്കിയതില്‍ ദുഃഖിക്കാതെ തരമില്ല. ഈ പൊതുസമീപനത്തിന്റെ അടിസ്ഥാനത്തിലുള്ള ബഡ്ജറ്റ് അടങ്കലിനുള്ള വീതം വയ്ക്കലാണ് അരുണ്‍ ജെയ്റ്റലി നടത്തിയത്. സ്ത്രീകളും കുട്ടികളും ഏറ്റവുമധികം പീഢനമേല്‍ക്കുന്ന നാളില്‍ സ്ത്രീ സുരക്ഷയ്ക്ക് 150 കോടിയും പട്ടേല്‍ പ്രതിമയ്ക്ക് 200 കോടിയും!! ഒരു ഐ.ഐ.ടി. പൂര്‍ണ രൂപത്തിലെത്തിക്കാന്‍ 1800 കോടി രൂപ വേണമെന്നിരിക്കെ 5 ഐഐടികളും തുടങ്ങാന്‍ 450 കോടിരൂപ മാത്രമാണ് ബഡ്ജറ്റില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത് എന്നത് എന്ത് വിരോധാഭാസമാണ്.

 ചില മേഖലകളില്‍ ജനക്ഷേമമെന്ന് വിവക്ഷിക്കപ്പെടുന്ന പദ്ധതികള്‍ക്ക് വേണ്ടി കുറെ തുകകള്‍ ഇത്തരുണത്തില്‍ നീക്കി വച്ചിട്ടുണ്ടെന്നുള്ളത് ഒഴികെ വ്യക്തമായ ദിശാബോധമോ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണര്‍വ്വു നല്‍കുന്ന ശക്തമായ നിര്‍ദ്ദേശങ്ങളോ ബഡ്ജറ്റില്‍ ചൂണ്ടികാണിക്കുന്നില്ലയെന്ന് പറയുന്നതില്‍ ഖേദിക്കുന്നു. ഇതല്ല പ്രതീക്ഷയുള്ള ഈ സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്. വിലക്കയറ്റം പോലുള്ള അടിയന്തിര പ്രധാന്യമുള്ള വിഷയങ്ങളില്‍ പ്രത്യേകിച്ച് അരിയുടെയും ഗോതമ്പിന്റെയും ഉല്‍പാദനം സര്‍വ്വകലാശാല റിക്കാര്‍ഡ് എത്തിയ വര്‍ഷം തന്നെ വിലക്കയറ്റം ഉച്ചസ്ഥായില്‍ എത്തിയാല്‍ അതിന് എന്ത് മറുപടി പറയുന്നു. ഒന്നുണ്ട് വിലക്കയറ്റം പോലുള്ള അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളില്‍ ബഡ്ജറ്റ് മൗനം ദീക്ഷിക്കുന്നതിന്റെ അര്‍ത്ഥം മനസ്സിലാക്കുന്നതില്‍ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വളരെ പ്രതീക്ഷയും, സഹായവും പ്രതീക്ഷിക്കുന്ന വ്യക്തമായ മാന്‍ഡേറ്റു നല്‍കി അധികാരത്തിലേറ്റിയ സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് ഇതല്ലയെന്നോര്‍മ്മിപ്പിക്കുന്നതിനൊപ്പം കോര്‍പ്പറേറ്റുകള്‍ക്കും വിദേശ മൂലധനത്തിനും ഇന്‍ഡ്യയിലെ ജനങ്ങളെ അടിയറ വയ്ക്കാതെ, ഇന്‍ഡ്യയെ സാമ്പത്തിക ദുരന്തങ്ങളില്‍ നിന്ന് കരകയറ്റുയാണു വേണ്ടത്. മാത്രമല്ല മോഡി സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷയെ കെടുത്താതെ നോക്കേണ്ടതിന്റെ ഉത്തരവാദിത്വം പ്രധാനമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.


മുളയിലെ  അറിയാം വിളയുടെ ഗുണം - ജോസ് കാടാപുറം
Join WhatsApp News
Kollam Thelma 2014-08-11 08:16:39
Excellent!! Inganeyoru commentable lekhanam aarengilum ezhuthiyirunnengil ennu aashichirunnu. attharam oru saahasathinu muthiraan njangaleppoleyulla ezhuthukaarkku chunayilla ennathu thanne vaasthavam.....A Hearty Congratulations to Jose!! Thelma
വിദ്യാധരൻ 2014-08-11 10:45:34
ലേഖകന് വിഷയത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നു ലേഖനം വായിക്കുമ്പോൾ വ്യക്തമാണ്. ഭാരതത്തിലെ സാധാരണ ജനങ്ങളുടെ കഷ്ടതകളെക്കുറിച്ച് അതിയായ ഉൽക്കണ്ടയും ഉണ്ട്. പക്ഷെ കാലാത്തിനൊത്തു തന്ത്രങ്ങൾ മാറാതെ പഴയ ആദൃശങ്ങളിൽ പിടിച്ചു തൂങ്ങി നിന്നാൽ സാധാരണ ജനങ്ങൾക്ക് എന്ത് പ്രയോചനം? ആഗോളവത്ക്കരണത്തിന്റെ ഫലമായി ലോകെത്തു ഭൗതികമായ പുരോഗതി ഉണ്ടാകുകയും കൂടുതൽ ജോലി സാദ്ധ്യതകൾ ഉണ്ടാകുകയും അതുവഴി പലർക്കും അവസരങ്ങൾ ഉണ്ടാകുകയും ചെയ്യുത്. മുതൽ മുടക്കി വ്യവസായങ്ങൾ ആരംഭിക്കുവാൻ അവസരം നല്കുന്നത് എങ്ങനെ വൻക്കിട കമ്പനികളുടെ അടിമയാക്കും? ഇല്ലാത്തവന്റെ സാമ്പത്തികം വര്ദ്ധിപ്പിച്ചു സമത്വം സൃഷ്ടിച്ചുകൂടെ? ഇരുപത്തിനാലു മണിക്കൂറ ഹർത്താലും സമരവും കൊണ്ട് നാടിന്റെ പുരോഗതിയെ തടുക്കുന്നതിൽ ഒരു അർത്ഥവും ഇല്ല. അത് ക്പ്പോഴത്തെ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരെ സമ്പന്നരാക്കാൻ സഹായിക്കുകയുള്ളൂ. ഇപ്പോഴത്തെ മുളക്കും വിളക്കും ഇടയിൽ സാമൂഹ്യ സേവനത്തിന്റെ പേര് പറഞ്ഞു കയറിക്കൂടുന്ന പുഴുക്കൾ ധാരാളം ഉള്ളതുകൊണ്ട് മുളയെ നോക്കി വിള എത്ര ഉണ്ടെന്നു പറയാനും പറ്റില്ല. എന്തായാലും വിഷയം, ഭാഷ, എഴുത്തിന്റെ ഒഴുക്ക് എന്നിവ കൊണ്ട് ലേഖനം നന്നായിരിക്കുന്നു. നിരീക്ഷണങ്ങളും കൊള്ളാം. പക്ഷെ പ്രതിവിധിക്കുള്ള നിർദേശങ്ങൾ കാലപ്പഴക്കംകൊണ്ട് പഴകി ദ്രവിച്ചവ തന്നെ
Rajesh A. 2014-08-12 11:00:40
എന്നത്തെയും പോലെ ഇത്തവണയും ലേഖകന്‍ തന്റെ രാഷ്ട്രീയ ചായ്‌വ്‌ തുറന്നുകാണിക്കുന്ന മറ്റൊരു ലേഖനം കൂടി എഴുതി .എന്നെങ്കിലും നിഷ്പക്ഷമായ രീതിയില്‍ ഒരു നാല് വരി കുറിക്കാന്‍ കഴിയുമോ? കാലഹരണപെട്ട ഇടതുപക്ഷ സിദ്ധാന്തങ്ങളെ എടുത്തു പ്രയോഗിക്കുന്ന ഇത്തരം ലേഖനങ്ങള്‍ ഞങ്ങള്‍ മടുത്തു. രാജ്യത്തിനും സാധാരണ ജനങ്ങള്‍ക്കും പ്രയോജനകരമാകുന്ന എന്തെങ്കില്ലും നിര്‍ദേശങ്ങള്‍ വെയ്ക്കൂ...അല്ലാതെ രാഷ്ട്രീയ പ്രതിയോഗികളെ ഉന്നം വെച്ചുള്ള ഇത്തരം തരംതാണ ശ്രമങ്ങള്‍ നിര്‍ത്തൂ.........
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക