Image

പീറ്റര്‍ ഡേവിസിന്റെ ഓര്‍മ്മക്ക്‌ (ചെറുകഥ: ജോര്‍ജ്ജ്‌ ഓലിക്കല്‍)

Published on 01 October, 2014
പീറ്റര്‍ ഡേവിസിന്റെ ഓര്‍മ്മക്ക്‌ (ചെറുകഥ: ജോര്‍ജ്ജ്‌ ഓലിക്കല്‍)
പീറ്റര്‍ ജോസഫ്‌ ഡേവിസ്‌ എന്നാണ്‌ മുഴുവന്‍ പേരു്‌, ഒന്നാം ലോക മഹായുദ്ധത്തിനു്‌ ശേഷം അമേരിക്കയിലേക്ക്‌ കുടിയേറിയ പോളീഷ്‌ കുടുംബത്തിലെ രണ്ടാം തലമുറയില്‍പ്പെട്ട പീറ്ററിനെ പരിചയപ്പെട്ട നാള്‍ വഴികള്‍ ഇപ്രകാരമയിരുന്നു.

1992- ല്‍ അമേരിക്കയില്‍ എത്തി, കീസ്‌റ്റോണ്‍ സ്റ്റേറ്റ്‌ എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന പെന്‍സില്‍വേനിയായിലെ ചരിത്ര പ്രസിദ്ധമായ ഫിലാഡല്‍ഫിയായില്‍ താമസമാക്കി. പൈന്‍ മരങ്ങളുടെ താഴ്‌വരയും അമേരിക്കയുടെ ആദ്യകാല തലസ്ഥാനവും സാഹോദര്യ സ്‌നേഹത്തിന്റെ നഗരവു മെന്നറിയപ്പെടുന്ന ഫിലാഡല്‍ഫിയായുടെ സബെര്‍ബിലെ ഒരു എന്‍വയോണ്‍മെന്റല്‍ ലാബില്‍ ജോലി ചെയ്‌തിരുന്നപ്പോഴാണു്‌ സിറ്റി ഗവണ്‍മെന്റില്‍ ജോലി സാദ്ധ്യതകള്‍ ഉണ്ടെന്നറിഞ്ഞ്‌ അപേക്ഷിച്ചത്‌.

ഒരു ഗവണ്‍മെന്റ്‌ ജോലി എന്നത്‌ നാട്ടിലെ വച്ചുള്ള സ്വപ്‌നമായിരുന്നു. പക്ഷെ അതിനു വേണ്ടി കാത്തിരുന്നാല്‍ ഈ ജന്മത്ത്‌ നടക്കില്ല എന്ന ബോദ്ധ്യം വന്നപ്പോഴാണു്‌ ഡിഗ്രി കഴിഞ്ഞയുടന്‍ മുബൈ നഗരത്തിലേക്ക്‌ ചേക്കറിയത്‌.

കെമിട്രിയില്‍ ഡിഗ്രി എടുത്തത്‌ അനുഗ്രഹമായി എന്നു്‌ തോന്നിയത്‌ അപ്പോഴാണു്‌, ജോലി കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായില്ല. എന്നാല്‍ മനുഷ്യ ജീവന്‌ യാതൊരു വിലയുമില്ലാത്ത മഹാനഗരത്തിലെ തിരക്കുകള്‍, പത്തു മില്യനോളം ജനങ്ങള്‍ ദിവസവും ട്രെയിനില്‍ യാത്ര ചെയ്യുന്ന മെട്രോ നഗരത്തിലെ ജീര്‍ണ്ണതയില്‍ ഒരു കൃമിയെപ്പോലുള്ള ജീവിതം അരോചകമായപ്പോഴാണു്‌ അക്കാലത്തെ മലയാളികളുടെ കാനല്‍ ദേശമായിരുന്ന പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക്‌ ഒരു വിസ തരമാക്കിയത്‌, അങ്ങനെ മുത്തുകളുടെയും പവിഴങ്ങളുടെയും നാടായ ബഹറിനിലെത്തി.

ബഹറിനില്‍ നിന്ന്‌സൗദി അറേബ്യയായിലെ അല്‍ക്കോബാറിലേക്ക്‌ കടലിനു്‌ മുകളിലൂടെ ഇരുപത്തെട്ടു കിലോമീറ്റര്‍ നീളുന്ന ബഹറിന്‍-സൗദി കോസ്‌വേ പ്രൊജക്‌ടിലെ മെറ്റിരീയല്‍ ടെസ്റ്റിംഗ്‌ ലാബിലെ ജോലിയില്‍ പ്രവേശിച്ചതും പിന്നീട്‌ ബഹറിനിലെ അമേരിക്കന്‍ എയര്‍ബേസ്‌ പ്രൊജക്‌ടില്‍ ജോലി ചെയ്‌ത്‌ ഒന്നാം ഗള്‍ഫ്‌ യുദ്ധന്നാഹ സമയത്ത്‌ ഗള്‍ഫ്‌ ജീവിതം മതിയാക്കി അമേരിക്കയില്‍ കുടിയേറിയതുമെല്ലാം ചരിത്രം.

പീറ്റര്‍ ഡേവിസി ലേക്ക്‌ തിരിച്ചു വരാം, ടെസ്റ്റും ഇന്റര്‍വ്യൂം കഴിഞ്ഞ്‌ സിറ്റി ഗവണ്‍മെന്റ്‌ ജോലിക്കാരനായി ചെന്നത്‌ ഭൂരിപക്ഷം വെള്ളക്കാരും പിന്നെ ആഫ്രിക്കന്‍ അമേരിക്കനും,ഫിലിപ്പൈനും,ചൈനക്കാരനും, തായ്‌ലെന്റുകാരനു മടങ്ങുന്ന ഓര്‍ഗാനിക്‌ ലാബിലേക്കാണു്‌. അവിടെ വിന്‍സ്‌ ഗ്രേസ്‌കവേജ്‌ എന്ന വെള്ളക്കാരന്റെ കീഴില്‍ ജോലി ആരംഭിച്ചു. പിന്നീട്‌ അനാലിറ്റിക്കല്‍ കെമിസ്റ്റായി പ്രെമേഷന്‍ കിട്ടിയപ്പോള്‍ പീറ്ററുമൊത്ത്‌ ഒരു പുതിയ പ്രൊജക്‌ടില്‍ പങ്കാളിയായി.

ജലശുദ്ധികരണ പ്രക്രിയയില്‍ ക്ലോറിന്‍ ഉപയോഗിക്കുമ്പോഴുണ്‍ടാകുന്ന ബൈപ്രെടക്‌ട്‌ ഒരു പരിധി കഴിഞ്ഞാല്‍ കാന്‍സറിലേക്ക്‌ വഴിതെളിക്കും അത്‌ കുടിവെള്ളത്തില്‍ എത്രമാത്രം ഉണ്‍ടാകും എന്നു്‌ കണ്‍ടെത്തുക എന്ന പ്രെജക്‌ടായിരുന്നു ഞങ്ങളുടേത്‌. പീറ്ററിനു്‌ കെമിട്രിയില്‍ അഗാധമായ

പാണ്ഡിത്യമുണ്ടായിരുന്നു. കെമിട്രി സംബന്ധമായ എതൊരു ചോദ്യത്തിനും അദ്ദേഹത്തിനു്‌ ഉത്തരമുണ്‍ടായിരുന്നു. പീറ്ററുമായി ചേര്‍ന്നുള്ള പ്രോജക്‌ട്‌ ഇംബ്‌ളിമെന്റ്‌ ചെയ്‌ത്‌ അനാലിസിസ്സും ആരംഭിച്ചശേഷം പീറ്ററിനെ സുപ്പര്‍വൈസര്‍ പുതിയൊരു ചുമതല ഏല്‌പിച്ചു.

പീറ്റര്‍ ഒരു വിചിത്ര സ്വഭാവക്കാരനായിരുന്നു. ഒരു സ്വപ്‌ന ജീവി. എട്ടുമണിക്കുറുള്ള ജോലിസമയത്ത്‌ പതിനാറ്‌ കോഫിയും അത്രയും തന്നെ സിഗരറ്റും വലിച്ച്‌ ബീത്തോവന്റെ സംഗീതവും ശ്രവിച്ച ്‌ അതും മൂളി അധികനേരവും എകാന്തനായി നടന്നിരുന്ന അദ്ദേഹം പലപ്പോഴും പറയാറുണ്‍ടായിരുന്നു താന്‍ മറ്റൊരു ലോകത്ത്‌ ആണെന്ന തോന്നല്‍ മനസ്സിനെ അലട്ടാറുണ്‍ടെന്നു്‌. അപ്പോള്‍ ഞങ്ങള്‍ കളിയായി പറയും അമിതമായ കോഫിയും സിഗരറ്റും പിന്നെ തലേ ദിവസത്തെ ബൂസ്സുമായിരിക്കാം ഈ തോന്നലിന്‌ കാരണമെന്നു്‌.

കോഫിയല്ലാതെ ലഞ്ചിനു്‌ ഭക്ഷണം കൊണ്ടു വരുകയോ പുറത്തുപോയി കഴിക്കുന്നതോ ഒരിക്കല്‍പോലും കണ്‍ടിട്ടില്ല.എന്നാല്‍ ലാബിലെ കോഫി ക്ലബില്‍ സജീവമായിരുന്ന പീറ്റര്‍ കോഫി ക്ലബ്‌ പാര്‍ട്ടികളില്‍ ഭക്ഷണം കഴിക്കുകയും പ്രത്യേകിച്ചും ഇന്ത്യന്‍ ഭക്ഷണത്തോട്‌ പീറ്ററിനു്‌ വലിയ പ്രതിപത്തിയും ഉണ്‍ടായിരുന്നു. അതുകൊണ്‍ടാകാം ഇന്ത്യയെപ്പറ്റി അറിയുവാനും ഇന്ത്യന്‍ സാംസ്‌ക്കാരിക തനിമകള്‍, വൈവിദ്ധ്യമാര്‍ന്ന ഇന്ത്യന്‍ ഭക്ഷണക്രമങ്ങള്‍ എല്ലാം മനസ്സിലാക്കുവാനും പീറ്റര്‍ ശ്രമിച്ചിരുന്നത്‌.

ലാബിലെ സെയ്‌ഫ്‌റ്റി നിയമങ്ങളൊന്നും പീറ്റര്‍ കാര്യമാക്കാറില്ലായിരുന്നു. മാരക വിഷമായ കെമിക്കലുകള്‍ ഗ്ലൗസോ മറ്റ്‌ സുരക്ഷ സംവിധാനങ്ങളോ ഇല്ലാതെയാണ്‌്‌ കൈകാര്യം ചെയ്‌തിരുന്നത്‌. ഹൈലി റ്റോക്‌സിക്കായ കെമിക്കലുകള്‍ മണത്തുനോക്കി അതെന്താണെന്നു്‌ പറയുവാന്‍ കഴിയുമായിരുന്ന പീറ്ററിനെ `അല്‍കെമിസ്റ്റ്‌' എന്നും ഞങ്ങള്‍ വിളിച്ചിരുന്നു.

തനിക്കു അലോട്ട്‌ ചെയ്‌തിരുന്ന ജോലികളില്‍ ശ്രദ്ധിക്കാതെ മറ്റുള്ളവരെ സഹായിക്കുന്നതിനും അവരുടെ പ്രൊജക്‌ടിലെ സംശയങ്ങള്‍ ദൂരികരിക്കുന്നതിനും സമയം കണ്‍ടെത്തിയ പീറ്ററിന്റെ പിന്നാലെ മാനേജ്‌മെന്റിന്റെ്‌ അച്ചടക്ക നടപടികള്‍ ഒരോന്നായി വരുവാന്‍ തുടങ്ങി. താന്‍ സഹായിച്ചവര്‍ ഔദ്യേഗിക തലത്തില്‍ പടിപടിയായി ഉയര്‍ന്നപ്പോള്‍ പീറ്റര്‍ അച്ചടക്ക നടപടികള്‍ നേരിട്ട്‌ ഡിമോഷനു്‌ പാത്രമായി.

പീറ്ററിന്റെ മറ്റൊരു വിചിത്ര സ്വഭാവമായിരുന്നു ഓഫീസിലെ സ്‌ത്രീകളുടെ ജന്മദിനത്തില്‍ അവര്‍ക്ക്‌ പൂക്കള്‍ സമ്മാനിക്കുക, പീറ്ററിന്റെ മനസ്സില്‍ അതില്‍ നന്മ കണ്‍ടെങ്കിലും എന്തിനും എതിനും ലോ സ}ടുകള്‍ ഫയല്‍ ചെയ്യുന്ന ഈ രാജ്യത്ത്‌ പീറ്ററിന്റെ ചെയ്‌തികള്‍ നിരുപദ്രവകരമാണെന്നറിയാമായിരുന്നിട്ടും ഭാവിയില്‍ ഒരു പക്ഷെ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള സെക്‌ഷ്യല്‍ ഹരാസ്സ്‌മെന്റുകളെ ഭയന്നു്‌ പീറ്ററിനു്‌ വാര്‍ണിംഗ്‌ ലെറ്റര്‍ കൊടുത്ത്‌ സൈക്കാട്രിക്ക്‌ ഇവാല്യൂവേഷനായി അയച്ചു. ഇതെല്ലാം പീറ്ററിനു്‌ താങ്ങാവുന്നതിലധികമായരുന്നു.

മാനേജ്‌മെന്റിനെതിരെ ശീതസമരമാരംഭിച്ച പീറ്ററിന്റെ ഓരോ പ്രവര്‍ത്തികളും അവര്‍ സൂക്ഷമമായി വീക്ഷിക്കാന്‍ തുടങ്ങി അതിന്റെ അനന്തരഫലം പീറ്ററിനെ വീണ്‍ടും ജോലിയില്‍ നിന്നു്‌ തരം താഴ്‌ത്തി. കഴിവും ആത്മാര്‍ഥയുമുള്ള പീറ്ററിന്റെ പോക്ക്‌ അപകടത്തിലേക്കാണെന്നു്‌ മനസ്സിലാക്കിയ ഞങ്ങളില്‍ പലരും പീറ്ററിനെ തിരികെ കൊണ്‍ടു വരുവാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ അതിനു്‌ വഴിപ്പെടാതെ തന്റെ നാശത്തിനു്‌ വഴിയൊരുക്കുകയായിരുന്നു എന്നു്‌ പീറ്റര്‍ അറിഞ്ഞപ്പോഴെക്കും എറെ വൈകിപ്പോയിരുന്നു.

ചെറിയ ചെറിയ പാളിച്ചകള്‍ ഡോക്ക്‌മെന്റ്‌ ചെയ്‌ത്‌ മാനേജ്‌മെന്റ്‌ ഭാഷയില്‍ പറഞ്ഞാല്‍ പ്രോഗ്രസ്സീവ്‌ ഡിസ്സപ്പള്‌നറി ആക്‌ഷനിലൂടെ പീറ്ററിനെതിരായ കുറ്റപ്പത്രം റെഡിയാക്കി സ്വമേധയ പിരിഞ്ഞുപോകാനുള്ള ഓപ്‌ഷനും കൊടുത്തു, ഇല്ലെങ്കില്‍ ഇരുപത്‌ വര്‍ഷം ജോലിചെയ്‌തതിന്റെ പെന്‍ഷന്‍പോലും ലഭിക്കില്ല എന്നു്‌ പറഞ്ഞപ്പോള്‍ പീറ്റര്‍ ശരിക്കും വാരിക്കുഴിയില്‍ അകപ്പെട്ടതുപോലെയായി. പുറത്ത്‌ കടക്കാനാവതെ അവസാനം ആ വിധിക്ക്‌ നിന്നു്‌ കൊടുത്ത്‌ പീറ്റര്‍ പടിയിറങ്ങി.

ഒരു നല്ല സൂഹൃത്തു ഇനി ജോലി സ്ഥലത്ത്‌ കുടെയുണ്‍ടാകില്ല എന്ന വേദന മനസ്സില്‍ കടന്നുവന്നപ്പോള്‍ മനേജ്‌മെന്റ്‌ അദ്ദേഹത്തോട്‌ ചെയ്‌തത്‌ നീതിയായിരുന്നോവെന്നും പീറ്റര്‍ എന്ന മനുഷ്യസ്‌നേഹിയെ മനസ്സിലാക്കിയിരുന്നെങ്കില്‍ ഈ ദുര്‍വിധി ഉണ്ടാകുമായിരുന്നില്ല എന്നും മനസ്സ്‌ പറഞ്ഞുകൊണ്‍ടിരുന്നു.

നാളുകളേറെ കഴിഞ്ഞു, കൂടെ ജോലി ചെയ്‌തിരുന്നവര്‍ പലരും റിട്ടയര്‍ ചെയ്‌ത്‌ പുതിയ തലമുറക്ക്‌ വഴിമാറിക്കൊടുത്തു. ഒരു ദിവസം ജോലി കഴിഞ്ഞു പോകുംവഴി വളരെ പരിചയമുള്ള ഒരാള്‍ നടന്നു പോകുന്നത്‌ കണ്‍ട്‌ കാറിന്റെ സ്‌പീഡ്‌ കുറച്ച്‌ ശ്രദ്ധിച്ചു നോക്കിയപ്പോള്‍ കാണുന്നത്‌ പഴയ സുഹൃത്ത്‌ പീറ്റര്‍ ഡേവിസിനെയായിരുന്നു.

ആകെ മാറിയിരിക്കുന്നു, ആകാരത്തിലുണ്‍ടായിരുന്ന ആകര്‍ഷകത്വല്ലൊം നഷ്‌ടപ്പെട്ട്‌ തെരുവിലുടെ ലക്ഷ്യമില്ലാതെ അലഞ്ഞു നടക്കുന്ന ഹോംലസ്സായ മനുഷ്യന്റെ പ്രതിതീ തോന്നുന്ന ശരീരപ്രകൃതവും വസ്‌ത്രധരണവും, പെട്ടെന്നു്‌ വണ്‍ടി നിറുത്തി പീറ്ററിന്റെ അടുക്കലേക്ക്‌ ചെന്നു്‌ ഹസ്‌തദാനം ചെയ്‌ത്‌്‌

പരിചയം പുതുക്കി പീറ്ററിനെയും കൂട്ടി ഡണ്‍ഗിന്‍ ഡോണറ്റിലെത്തി കോഫിയും ഡോണറ്റും വാങ്ങി. കോഫിയും കുടച്ചിരുന്നു്‌ പീറ്ററിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി തിരക്കിയപ്പോള്‍ കേട്ട കഥകള്‍ കരളലിയിക്കുന്നതായിരുന്നു.

ജോലി നഷ്‌ടപ്പെട്ട്‌, കുടുംബം പോറ്റാന്‍ പല തരത്തിലുള്ള താഴ്‌ന്നജോലികളും നോക്കി അവസാനം പീക്‌സാ ഷോപ്പില്‍ മിനിമം വേജില്‍ പീക്‌സാ ഡെലിവറിക്കാരനായി ജോലി നോക്കുന്നു. സയന്‍ന്റിസ്റ്റും ജീനിയസ്സുമായിരുന്ന പീറ്ററിന്റെ ആ അവസ്ഥ മനസ്സിനെ എറെ വേദനിപ്പിച്ചു. വിധിയുടെ ബലിമൃഗമായി തീര്‍ന്ന ഇതാ ഒരു മനുഷ്യന്‍.

വീണ്‍ടും കാണാം എന്നു്‌ പറഞ്ഞ്‌ പിരിഞ്ഞു. അന്നു്‌ രാത്രി പീറ്ററിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഉറക്കം കെടുത്തി. അന്തസ്സാരുന്യമായ അമേരിക്കന്‍ ജീവിത തിരക്കിലും മറ്റ്‌ വ്യവഹാരങ്ങളിലുംപ്പെട്ട്‌ പലതും മറന്ന കൂട്ടത്തില്‍ പീറ്ററിനെയും മറന്നു.

ഒരു സമ്മര്‍ വെക്കേഷനു്‌ കുടുംബവുമായി നാട്ടില്‍ പോയി തിരിച്ചു വന്നപ്പോഴാണു്‌ ആ വാര്‍ത്തയറിഞ്ഞത്‌ പീറ്റര്‍ ഡേവിസ്‌ എന്ന എന്റെ പ്രിയ സുഹൃത്ത്‌ ഇഹലോകവാസം വെടിഞ്ഞെന്നു.്‌ പെട്ടെന്നുണ്‍ടായ ഹാര്‍ട്ട്‌ അറ്റാക്കായിരുന്നു മരണ കാരണമൊന്നും അറിയാന്‍ കഴിഞ്ഞു. അകാലത്തില്‍ കൊഴിഞ്ഞപോയ ആ സുഹൃത്തിന്റെ വേര്‍പാട്‌ ഒരു മുറിപ്പാടായി മനസ്സില്‍ വിങ്ങലുണ്‍ടാക്കി.

പീറ്റര്‍ ജീവിച്ചിരുന്നു സമൂഹവും ചുറ്റുപാടുകളുമാണോ അയാളെ മരണത്തിലേക്ക്‌ തള്ളി വിട്ടത്‌? അതിനെ വിധിയെന്നു്‌ പറഞ്ഞ്‌ ന്യായികരിക്കാന്‍ പറ്റുമോ?

പീറ്റര്‍ തന്റെ മരണത്തിലേക്ക്‌ സ്വയം നടന്നു കയറുകയായിരുന്നോ?

എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ സ്വയം ചോദിച്ച്‌ ഉത്തരത്തിനായി തിരഞ്ഞു കൊണ്ടിരിക്കുന്നു.
പീറ്റര്‍ ഡേവിസിന്റെ ഓര്‍മ്മക്ക്‌ (ചെറുകഥ: ജോര്‍ജ്ജ്‌ ഓലിക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക